സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടത്തി ഐപിസി കണ്ണൂർ സെന്റർ ഇവാഞ്ചലിസം ബോർഡ് 

സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടത്തി ഐപിസി കണ്ണൂർ സെന്റർ ഇവാഞ്ചലിസം ബോർഡ് 

കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ ഇവാഞ്ചലിസം ബോർഡും, ചെങ്കൽചൂള യേശുവിനായ് എന്നെ ടീമും ചേർന്ന് സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടത്തി. ഓഗസ്റ്റ് 15 ആലക്കോട് ആരംഭിച്ച്  ജില്ലയുടെ മലയോര മേഖലകളിലൂടെ സഞ്ചരിച്ച് കണ്ണൂർ ടൗണിൽ സമാപിച്ചു. കണ്ണൂർ ടൗണിൽ 8 പരസ്യയോഗങ്ങൾ നടത്തിയ ശേഷം കാൾട്ടെക്സ് ജക്ഷനിൽ സമാപന സമ്മേളനം നടത്തി. സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ പി.ജെ. ജോസ്  ഉദ്ഘാടനം ചെയ്തു. സെന്റർ സെക്രട്ടറി പാസ്റ്റർ ടി.ബി. റെജി,   പാസ്റ്റർ വി.ജെ ഐസക്, ഇവാഞ്ചലിസം ബോർഡ് എക്സിക്യൂട്ടീവ്സ് എന്നിവർ നേതൃത്വം നൽകി. പാസ്റ്റർമാരായ ജോൺ വി. ജേക്കബ്, ബേബി ജോസഫ്, കുര്യാക്കോസ് പി.ടി, ജോർജ് മാത്യു, നോബിൻ, മോഹൻ, ബിജു, സ്റ്റിജു തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ എം.ജെ. ഡൊമനിക് കണ്ണൂർ സെന്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Advertisement