സാമൂഹിക പ്രതിബദ്ധത സഭയുടെ ദൗത്യം: പാസ്റ്റർ ജോർജ് പി. ചാക്കോ
റേ ഓഫ് ലൗ ഓഫീസ് ഉദ്‌ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടന്നു
പാസ്റ്റർ ജോർജ് പി. ചാക്കോ ഓഫീസ് ഉദ്‌ഘാടനം നിർവഹിക്കുന്നു
കുമ്പനാട്: സാമൂഹിക പ്രതിബദ്ധതയും സഭയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്നാണെന്ന് പാസ്റ്റർ ജോർജ് പി. ചാക്കോ പ്രസ്താവിച്ചു. ന്യൂയോർക് ക്രൈസ്റ്റ് എ.ജി സഭയുടെ സോഷ്യൽ വിങ് വിഭാഗമായ റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ഓഫീസ് ഉദ്‌ഘാടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുകയും, അവഗണിക്കപ്പെടുന്നവരെ ചേർത്തുനിർത്തുകയും ചെയ്ത ക്രിസ്തു നമുക്ക് മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് റേ ഓഫ് ലൗ ഫൗണ്ടേഷനും ലക്ഷ്യമിടുന്നത്. കുമ്പനാട് ഹെബ്രോൻപുരത്തിനു എതിർവശത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നത്
പാസ്റ്റർ ജോർജ് പി. ചാക്കോ
റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനും ന്യൂയോർക് ക്രൈസ്റ്റ് എ.ജി സഭയുടെ സീനിയർ ശുശ്രൂഷകനുമാണ് പാസ്റ്റർ ജോർജ് പി. ചാക്കോ. റേ ഓഫ് ലൗ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഇന്റർനാഷണൽ ഡയറക്ടർ പാസ്റ്റർ ജോർജ് എബ്രഹാം അധ്യക്ഷനായിരുന്നു. വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാൻ റേ ഓഫ് ലൗ ഫൗണ്ടേഷനിലൂടെ സാധിച്ചിട്ടുണ്ടെന്നും, ഭാരതത്തിലെ വികസന പ്രവർത്തനങ്ങളിൽ ക്രൈസ്റ്റ് എ.ജി യ്ക്ക് ഒട്ടേറെ സ്വപ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് ചാക്കോ ആമുഖ പ്രഭാഷണം നടത്തി.
പാസ്റ്റർ ജോർജ് എബ്രഹാം
സന്ദീപ് വിളമ്പുകണ്ടം (പി.വൈ.പി.എ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), റംസി തരകൻ (എം.ഡി, Meantr software), ജോമോൻ കുമ്പനാട്, അനീഷ (Developer, Meantr software) എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ജെയിംസ് ചാക്കോ
സജി മത്തായി കാതേട്ട് (റേ ഓഫ് ലൗ വിഷൻ ഡയറക്ടർ) നന്ദി പറഞ്ഞു. ഷാജൻ ജോൺ ഇടക്കാട് (ക്രൈസ്റ്റ് എ.ജി മിഷൻ ഡയറക്ടർ) യോഗനടപടികൾ നിയന്ത്രിച്ചു.
സജി മത്തായി കാതേട്ട്
ഷാജൻ ജോൺ ഇടക്കാട്
സന്ദീപ് വിളമ്പുകണ്ടം
റംസി തരകൻ
Advertisement