റസ്റ്റോറേഷൻ കൗൺസലിംഗ് മിനിസ്ട്രീസിനു തുടക്കമായി
ഡാളസ്: റസ്റ്റോറേഷൻ ചർച്ചിൻ്റെ ഭാഗമായി പാസ്റ്റർ ലെസ്ളി വർഗീസ് നേതൃത്വം നല്കുന്ന റസ്റ്റോറേഷൻ കൗൺസലിംഗ് മിനിസ്ട്രീസിനു തുടക്കമായി. ഡാളസിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ ഡോ. കെ. മുരളീധർ പ്രാർത്ഥിച്ച് സമർപ്പിച്ചു.
ഈ സെൻ്ററിലൂടെ പ്രീമാരിറ്റൽ കൗൺസലിംഗ്, മാര്യേജ് കൗൺസലിംഗ്, മാതാപിതാക്കൾക്കും യുവജനങ്ങൾക്കും ടീനേജ് പ്രായകാർക്കും ഉള്ള കൗൺസലിംഗ്, ലഹരി വിഷയങ്ങൾ, വിവിധതരത്തിലുള്ള വിഷയങ്ങളിൽ അവബോധ സെമിനാറുകളും പരിശീലനങ്ങളും തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
അമേരിക്കയിൽ ഒരു ഇന്ത്യൻ ചർച്ച് കൗൺസിലിംഗിനു പ്രാധാന്യം നല്കി ഒരു കൗൺസലിംഗ് മിനിസ്ട്രി ആരംഭിക്കുന്നത് ആദ്യമായാണെന്നു ഡയറക്ടർ പാസ്റ്റർ ലെസ്ളി വർഗീസ് ഗുഡ്ന്യൂസിനോട് പറഞ്ഞു. ബൈബിൾ കേന്ദ്രീകൃതമായ രീതിയിൽ കൗൺസലിംഗ് നടത്തുന്ന ഈ മിനിസ്ട്രീയിലൂടെ അനേകരുടെ ജീവിതം ക്രിസ്തുവിലേക്ക് അടുപ്പിക്കാനാവുമെന്നും പാസ്റ്റർ ലെസ്ളി വർഗീസ് പറഞ്ഞു.
വിവരങ്ങൾക്ക്: വിലാസം: 4309 മെയിൻ സ്ട്രീറ്റ് റൗലെറ്റ്, TX 75088
https://restorationchurchdallas.org/counseling-center/ സന്ദർശിക്കുക.