ദുരിതബാധിതർക്ക് സഹായഹസ്തവുമായ് ഐ സി പി എഫ് കൊല്ലം ചാപ്റ്റർ

0
536

കൊല്ലം: ലോക്ക്ഡൗൺ നിമിത്തം ദുരിതം അനുഭവിക്കുന്ന കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ ഇൻറർ കൊളജിയേറ്റ് പ്രയർ ഫെലോഷിപ്പ് ( ഐ സി പിഎഫ്) നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ ,മാസ്ക്കുകൾ, സാമ്പത്തിക സഹായം എന്നിവ നൽകി. വിദ്യാർഥികൾ നിർമ്മിച്ച ആയിരത്തിലധികം മാസ്ക്കുകൾ കൊല്ലം ഹാർബറിൽ പള്ളിത്തോട്ടം സർക്കിൾ ഇൻസ്പെക്ടർ ദേവരാജ്, സബ് ഇൻസ്പെക്ടർ ജിബിൻ എന്നിവരുടെ നേതൃത്വത്തിൽ ഐ സി പി എഫ് വിദ്യാർഥികൾ മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്തു. ഐ സി പി എഫ് കൊല്ലം ജില്ലാ കോർഡിനേറ്റർ സാമുവേൽ ദാനിയേൽ മത്സ്യതൊഴിലാളികൾക്ക് ബോധവൽക്കര ക്ലാസ് നടത്തി.

ഇളംബള്ളൂർ ഗ്രാമപഞ്ചായത്ത്, കൊട്ടാരക്കര അംബലപ്പുറം എന്നിവിടങ്ങളിൽ മാസ്കുകളും ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും നൽകി. കൊട്ടാരക്കര നഗരസഭയിലെ വിവിധയിടങ്ങളിലേക്ക് വിദ്യാർഥികൾ നിർമ്മിച്ച രണ്ടായിരത്തിലധികം മാസ്ക്കുകൾ ഐ സി പി എഫ് വിദ്യാർഥികൾ വിതരണം ചെയ്തു. ഐ സി പി എഫ് കൊല്ലം ജില്ലാ ഭാരവാഹികളായ മേരി ജോസഫ്, മെറോജ് എഡ്വേർഡ് ,പ്രെയ്സ് സാമുവേൽ, വിജോയ് വിൽസൻ, സാംസൺ സാം, ജോയൽ ജി പണിക്കർ ,ഷാലോൺ ദാസ് എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here