ജോണ്‍ എഡ്മണ്ട് ഹഗ്ഗായി ദർശന സഫലീകരണം

0
489

ജോണ്‍ എഡ്മണ്ട് ഹഗ്ഗായി
ദർശന സഫലീകരണം

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഹഗ്ഗായി ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി സ്ഥാപകന്‍ ഡോ.ജോണ്‍ എഡ്മണ്ട് ഹഗ്ഗായിയെ  എബി പി. മാത്യു അനുസ്മരിക്കുന്നു

ദൈവത്താലല്ലാതെ ഒരിക്കലും സാധ്യമല്ലാത്ത മഹത്തായ സ്വപ്നങ്ങള്‍ കാണുക (Dream something so big that it world doom to ……….. unless god be in it) എന്നു പറഞ്ഞ ഡോ. ഹഗ്ഗായി അങ്ങിനെയാണ് ജീവിച്ചതും. നേതൃത്വഗുണങ്ങളെ പരിപോഷിപ്പിക്കുക (Advancing leadership skills) എന്നതായിരുന്നു തന്നിലൂടെ സ്ഥാപിതമായ ഹഗ്ഗായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ദർശനം.

ദൈവം നല്‍കിയ ദർശനത്തിന്‍റെ തുടക്കം അത്ര അനായസമായ ഒന്നായിരുന്നില്ല. വികസര രാജ്യങ്ങളിലെ ക്രിസ്തീയ നേതാക്കളുടെ നേതൃത്വ ഗുണങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താന്‍ നേതൃത്വ പരിശീലന സെമിനാറുകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയെങ്കിലും ശമ്പളം കൊടുക്കുവാന്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ താന്‍ ദർശനം പിന്തുടരുന്നത് അവസാനിപ്പിച്ചില്ല; പകരം തന്‍റെ പഴയ കാറു വിറ്റ് ആ മാസത്തെ ശമ്പളം നല്‍കി. പ്രസിദ്ധമായ ഒരു വാചകം ഉണ്ട്. മഹത്തായ എല്ലാ ദൈവിക പദ്ധതിയിലും മൂന്നു ഘടകങ്ങള്‍ ഉണ്ടായിരിക്കും. അസാദ്ധ്യമായത്, പ്രയാസമുള്ളത്, സാദ്ധ്യമായിരിക്കുന്നത്. (In every great work of god , there are three stages, impossible, difficult, done).

ഡോ. ഹഗ്ഗായി തന്‍റെ ജീവിതത്തിലൂടെ പറയുന്നു അസാദ്ധ്യമായത് സാധ്യമായിരിക്കുന്നു. പരിശീലന സെമിനാറുകളിലൂടെ 189 രാജ്യങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തി മൂവായിരം ക്രിസ്തീയ നേതാക്കളെ അവരുടെ നേതൃത്വത്തില്‍ മൂർച്ച കൂട്ടുവാനായി പരിശീലിപ്പിച്ചിട്ടുണ്ട് എന്നാണ് വായിച്ചത്.
ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത വ്യക്തിയാണ് ഡോ. ഹഗ്ഗായി. അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ല എങ്കിലും ഞങ്ങളുടെ സുവിശേഷ വേലയെ ഏറ്റവും അധികം സ്വാധീനിക്കുവാന്‍ ഉപയോഗിച്ച ഒരു വ്യക്തിയാണ് അദ്ദേഹം.

ബിഹാറില്‍ വന്ന് മൂന്നു വർഷങ്ങള്‍ കഴിയുമ്പോഴും പത്തു പുതിയ വിശ്വാസികളെ പോലും കാണുവാനായില്ല. 2003 ല്‍ സിംഗപ്പൂരില്‍ ഹഗ്ഗായി നേതൃത്വ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. ഒരു പുതിയ ലോകം. പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങള്‍, സന്നദ്ധ സേവകർ നമുക്കായി എല്ലാം ചെയ്തുതരുന്നു. യൗവ്വനക്കാർ മുതല്‍ വൃദ്ധകള്‍ വരെ 21 ദിവസങ്ങള്‍ ഏറ്റവും മെച്ചമായ ഭക്ഷണം, യാത്രക്കൂലി മാത്രമാണ് നമ്മള്‍ നല്‍കിയത്. വിശ്വാസിക്കേണ്ടിവന്നു. ഞാനും ഒരു ക്രിസ്തീയ നേതാവാണെന്ന്; അല്ലായിരുന്നിട്ടും എന്‍റെയുള്ളിലെ ഉറങ്ങിക്കിടന്ന ഒരു നേതാവിനെ അവർ തട്ടിയുണർത്തുവാന്‍ ശ്രമിച്ചു എന്നു പറയട്ടെ.
ക്രിസ്തീയ നേതൃത്വ സിദ്ധാന്തങ്ങള്‍, ആനന്ദ് പിള്ളൈ, ആശയ വിനിമയം, ആർതർ ധന്‍രാജ്, ലക്ഷ്യം നിർണയിക്കല്‍, ക്രിസ്തീയ കുടുംബം. പല രാജ്യങ്ങളില്‍ നിന്നും ഉള്ള പാർട്ടിസിപ്പന്‍റ്സ്.

ആ പരിശീലനം എന്നെ മാറ്റിമറിച്ചു. മൂന്നു വർഷം കൊണ്ടു പത്തു സഭകള്‍ സ്ഥാപിക്കുവാന്‍ കഴിയാത്ത ഞാന്‍ 1000 സഭകള്‍ എന്ന ഒരു സ്വപ്നം കണ്ടു. ദാർശനിക നേതൃത്വം പഠിച്ച എനിക്ക് അതിനുള്ള ധൈര്യം ദൈവം തന്നു. മടങ്ങിവന്ന എന്‍റെ ഒന്നാമത്തെ പ്രസംഗത്തിന്‍റെ തന്നെ ശൈലി മാറി, ദൈവത്തിനായി സ്വപ്നം കാണുവാന്‍ തുടങ്ങി; സാധാരണ രീതിയില്‍ സാധ്യമല്ലാത്ത സ്വപ്നങ്ങള്‍, പ്രാർത്ഥിച്ചുകൊണ്ട് ദീർഘകാല വാർഷിക പദ്ധതികള്‍ കൂട്ടുപ്രവർത്തകരുമായി ചേർന്നു ആസൂത്രണം ചെയ്തു. നടക്കാത്ത പദ്ധതികള്‍ ശവപ്പറമ്പില്‍ നടക്കുമെന്നും വിശ്വസിച്ചു. ചുരുക്കിപ്പറയട്ടെ, 10 കൂട്ടായ്മകള്‍ ആയി വളരുന്നതു സ്വന്തം കണ്ണുകൊണ്ട് കാണുവാന്‍ ദൈവം ഭാഗ്യം തന്നു. ഹഗ്ഗായി എന്ന ഒരു മനുഷ്യന്‍ ശമ്പളം കൊടുക്കുവാന്‍ കാശില്ല എങ്കിലും ദൈവത്തിനായി സ്വപ്നം കണ്ടപ്പോള്‍ അത് ആയിരങ്ങള്‍ സ്വപ്നം കാണുന്നതിനു കാരണമായി എന്നതാണു സഥ്യം. ഞങ്ങളുടെ ഒരു വലിയ ബാച്ചിന്‍റെ മുഴുവന്‍ ചിലവുകളും വഹിച്ചത് ഒരൊറ്റ കുടുംബമാണ്.

ദർശനം മരിക്കുന്നില്ല. അതില്‍ ദൈവം ഉണ്ടെങ്കില്‍ നമുക്ക് ദൈവത്തിനായി, ദൈവവും ചേർന്നു സ്വപ്നങ്ങള്‍ കാണാം; അതു നടക്കും; ദൈവനാമ മഹത്വത്തിനായി അതു സംഭവിക്കും. പരസ്പരം മത്സരിച്ചും പ്രയോജനമില്ലാത്തതിനായി സമയവും കഴിവുകളും പണവും ഉപയോഗിച്ചും ദൈവം തന്ന അവസരങ്ങള്‍ നഷ്ടമാക്കാതെയിരിക്കാം. ഏറ്റവും പ്രയോജനമുള്ളതു കണ്ടെത്തി അതു ചെയ്യാം. ഈ ജീവിതം നന്നായി ജീവിച്ചു തീർക്കുവാനുള്ള മാർഗം അതാണ്. ഡോ.ഹഗ്ഗായി അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here