ഇൻഡ്യയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങളിൽ വൻ വർദ്ധനവ്; ഇന്ത്യൻ ക്രിസ്തീയ സമൂഹം സുരക്ഷിതരല്ലെന്നു റിപ്പോർട്ട്

0
1734

മോൻസി മാമ്മൻ തിരുവനന്തപുരം

ഇന്ത്യയിലെ ക്രൈസ്തവർക്കെതിരെയുള്ള പീഡനത്തിന്റെയും ആക്രണമത്തിന്റെയും കേസുകളിൽ കഴിഞ്ഞ വർഷത്തെ (2018) അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ രണ്ട് മാസത്തിൽ 57 ശതമാനം വർദ്ധനവ്.ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ’സ് റിലീജിയസ് ലിബർട്ടി കമ്മീഷൻ (EFIRLC) നടത്തിയ സർവ്വേയിൽ, കഴിഞ്ഞ വർഷം ജനുവരിയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ചുള്ള 49 ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് രെജിസ്റ്റർ ചെയ്‌തിരുന്നത്‌ എന്നാൽ 2019 ജനുവരി- ഫെബ്രുവരി കാലയളവുകളിൽ 77 ആയി അത്‌ ഉയർത്തപ്പെട്ടു. ഈ വർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള വിദ്വേഷവും അക്രമണങ്ങളും ക്രമാതീതമായി വർദ്ധിച്ചു വരുന്നു എന്നാണ്. ഈ വർഷം ഫെബ്രുവരിയിൽ ഒഡീഷയിലും , ഛത്തീസ്ഗഡിലും രണ്ടു ക്രിസ്തീയ വിശ്വാസികളുടെ കുലപാതകങ്ങളും പോലീസ് രെജിസ്റ്റർ ചെയ്തതിൽ ഉൾപ്പെടുന്നു. ജനുവരി ഫെബ്രുവരി മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 77 അക്രമണങ്ങളിൽ പതിനാറെണ്ണം തമിഴ്നാട്ടിലും, ഉത്തർപ്രദേശിൽ പന്ത്രണ്ടെണ്ണവും,മഹാരാഷ്ട്രയിൽ ആറ്, ചത്തീസ്ഗഡിൽ അഞ്ച് ആന്ധ്രാപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലും ഒന്നിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സന്നദ്ധ സംഘടനകളും ചില സംഘടനകളും നൽകിയിട്ടുള്ള പരാതി അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ടിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കേസുകൾ. ഇരകളേയും സാക്ഷികളേയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പല സ്ഥലങ്ങളിലും പോലീസ് കേസുകൾ രെജിസ്റ്റർ ചെയ്യുന്നില്ല എന്നുള്ള സംഭവങ്ങളും വ്യപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ടുകൾ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനാലാണ് മിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാത്തതെന്ന് EFIRLC കമ്മീഷൻ പറയുന്നു.
ലോകത്തു ഏറ്റവും കൂടുതൽ ക്രിസ്തീയ പീഡനങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ 2019തിൽ പത്താമത്തെ സ്ഥാനത്താണ്. 2013 ൽ 31-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ക്രിസ്തീയ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2019 വേൾഡ് വാച്ച് ലിസ്റ്റിലാണ് പുതിയ കണക്കുകൾ പുറത്തു വന്നിട്ടുള്ളത് 2014 ൽ പുതിയ ഭരണകൂടം നിലവിൽ വന്നതിനു ശേഷം ഇന്ത്യയിൽ ക്രിസ്ത്യനികൾക്കെതിരെയുള്ള അക്രമങ്ങളിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here