ആരാധനാലങ്ങളുടെ പുനഃസ്ഥാപനം; പ്രതീക്ഷയോടെ ഈജിപ്തിലെ ക്രൈസ്തവർ

ആരാധനാലങ്ങളുടെ പുനഃസ്ഥാപനം;  പ്രതീക്ഷയോടെ ഈജിപ്തിലെ ക്രൈസ്തവർ

കെയ്റോ :  മതസ്വാതന്ത്ര്യത്തിൻ്റെ പ്രതീക്ഷയിലാണ്  ഈജിപ്തിലെ ക്രൈസ്തവർ. തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ദൈവാലയങ്ങളുടെ നിർമാണം പുനരാരംഭിച്ചിരിക്കുകയാണ് ക്രൈസ്തവർ. കഠിനമായ നിയന്ത്രണങ്ങൾക്കു ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് ദൈവാലയങ്ങളുടെ പുനർനിർമ്മാണ പരിപാടികൾ ആരംഭിച്ചത്.

ഈജിപ്തിലെ ക്രിസ്ത്യാനികൾക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇന്ന് ഉണ്ടെന്നു എയ്‌ഡ് ടു ദി ചർച്ച് ഇൻ നീഡ് ഇൻ്റർനാഷണൽ സംഘടന അറിയിച്ചു. 2013 ജൂലൈ മുതലായിരുന്നു തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിൻ്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നത്. ഇപ്പോൾ സർക്കാർ പുതിയ പള്ളികൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കിയതിനാൽ വിശ്വാസികൾ ദേവാലയങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് അലക്സാണ്ട്രിയയിലെ ആർച്ച് ബിഷപ്പ് ഇബ്രാഹിം പറഞ്ഞു.