റിവൈവ് കാനഡ കോൺഫറൻസ് നവം. 27 മുതൽ

0
519

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

കാനഡ: കാനഡ മലയാളി പെന്തെക്കോസ്തൽ സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് കോൺഫറൻസ് ‘റിവൈവ് കാനഡ’ നവംബർ 27 ശനിയാഴ്ച വൈകിട്ട് 7 നു ( EST) (5 PM -AB, 4 PM – BC ) സൂം പ്ലാറ്റഫോമിൽ നടക്കും. കാനഡ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് ഈ കോൺഫെറൻസിന്‌ നേതൃത്വം നൽകും. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽപരം സഭകൾ ഈ കോൺഫെറൻസിൽ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കാളിത്തം ഉണ്ടാകും.

പാസ്റ്റർ ഫിന്നി സാമുവൽ (ലണ്ടൻ, ഒന്റാരിയോ) മുഖ്യപ്രഭാഷണം നടത്തും. വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാനശുശ്രൂഷകകൾക്കു നേതൃത്വം നൽകും.

വിവിധ സെഷനുകളിലെ പ്രോഗ്രാമുകൾക്ക് പാസ്റ്റർമാരായ മോൻസി തോമസ് (വിൻഡ്സർ), ജോസഫ് മാത്യു (കാൽഗറി) എന്നിവർ നേതൃത്വം വഹിക്കും.

 

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here