റോയ് മാത്യു ചീരനെ ആദരിച്ചു

റോയ് മാത്യു ചീരനെ ആദരിച്ചു
സി.വി. മാത്യു - പാസ്റ്റർ പി.എം. അലക്സാണ്ടർ എന്നിവർ ചേർന്ന് റോയ് മാത്യു ചീരന് മെമെൻ്റോ നൽകുന്നു. പാസ്റ്റർ പി.എം. ജോർജുകുട്ടി പാസ്റ്റർ കെ.ജെ. ജോബ് എന്നിവർ സമീപം

നിലമ്പൂർ: മുതിർന്ന ഗുഡ്ന്യൂസ് പ്രവർത്തകൻ റോയി മാത്യു ചീരനെ (കോഴിക്കോട്) ഗുഡ്‌ന്യൂസ് വാരിക ആദരിച്ചു. ഗുഡ്ന്യൂസിൻ്റെ ആരംഭം മുതൽ ലേഖകൻ, കോഓർഡിനേറ്റർ തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തവയാണെന്നു ചീഫ് എഡിറ്റർ സി.വി. മാത്യു പറഞ്ഞു. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും സി.വി. മാത്യു കൂട്ടിച്ചേർത്തു. നിലമ്പൂരിൽ നടന്ന ഗുഡ്‌ന്യൂസ് സമ്മേളനത്തിലാണ് അദ്ദേഹത്തെ ആദരിച്ചത്. മലബാർ മേഖലയിൽ പ്രവർത്തിക്കുവാൻ ഗുഡ്‌ന്യൂസ് തന്ന അവസരം ജീവിതത്തിൽ ഒരു മുതൽകൂട്ടായായെന്നും, എല്ലാം നന്ദിയോടെ ഓർക്കുന്നുവെന്നും ആദരവ് ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

റോയ് മാത്യു ചീരനെ കുറിച്ചുള്ള ചെറുവിവരണം ഗുഡ്‌ന്യൂസ് പ്രൊമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ ജോബ് നടത്തി. ജില്ലാ കോഓർഡിനേറ്റർ പാസ്റ്റർ ബിജോയ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഗുഡ്ന്യൂസ് അഡ്മിനിട്രേറ്റർ ആശിഷ് മാത്യുവും   പ്രാദേശിക ഗുഡ്‌ന്യൂസ് പ്രവർത്തകരും നേതൃത്വം നൽകി.

Advertisement