റോയി വാകത്താനത്തിന് മാധ്യമ പുരസ്കാരം

0
1624

കുമ്പനാട്: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ റോയി വാകത്താനത്തിന് ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം ലഭിച്ചു.

ഡിസംബർ 19 ന് രക്ഷാധികാരി പാസ്റ്റർ കെ.സി.ജോണിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് അവാർഡ് തീരുമാനം പ്രഖ്യാപിച്ചത്.

ഗുഡ്ന്യൂസിലൂടെ എഴുതിത്തുടങ്ങിയ പാസ്റ്റർ റോയി വാകത്താനം എഴുത്തുമേഖലയിലും പത്രപ്രവർത്തനത്തിലും സജീവമായി തുടരുന്നു. ഗുഡ്ന്യൂസ് വാരികയുടെ ബോർഡംഗവും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ യു.എസ് ചാപ്റ്ററിൻ്റെ സെക്രട്ടറിയുമാണ്.

റോയി വാകത്താനത്തിൻ്റെ എഴുത്തുകൾ പെന്തെക്കോസ്ത് ഉപദേശ സത്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നും  അദ്ദേഹം നടത്തുന്ന ബൈബിൾ ക്ലാസുകൾ അനേകർക്ക് പ്രയോജനകരമാണെന്നും അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.

ഐ പി സി ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി.മാത്യു, വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാർ ഫിന്നി പി മാത്യു, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പി.സി.ഗ്ലെന്നി എന്നിവരാണ് അവാർഡ് നിർണ്ണയ കമ്മിറ്റിയിലെ അംഗങ്ങൾ.

പരേതനായ ഗുഡ് ന്യൂസ് ചെയർമാൻ വി.എം മാത്യു സാറും,  ചീഫ് എഡിറ്റർ സി.വി. മാത്യു സാറുമാണ്  എഴുത്തിൻ്റെ മേഖലയിൽ തന്നെ കൈ പിടിച്ചുയർത്തുവാൻ മുഖ്യ പങ്കു വഹിച്ചതെന്ന് റോയ് വാകത്താനം ഗുഡ് ന്യൂസിനോട് പറഞ്ഞു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

ഗുഡ്‌ന്യൂസ് പുതിയ ലക്കം (ഡിസം. 14) ഡൗൺലോഡ് ചെയ്യാൻ 

Advertisement 

 

LEAVE A REPLY

Please enter your comment!
Please enter your name here