രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ 61ാ൦ വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ

രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ 61ാ൦ വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ

വാർത്ത: ജോൺ മാത്യു ഉദയപുർ

ഉദയപുർ: രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ 61ാ൦ വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ 13 വരെ നടക്കും. ഡോക്ടർ ജേക്കബ് ചെറിയാൻ (SABC Banglore)  മുഖ്യപ്രഭാഷകൻ ആയിരിക്കും. സമ്മേളന ദിവസങ്ങളിൽ രാവിലെയുള്ള സെഷനിൽ ലൂക്കോസ് എഴുതിയ സുവിശേഷം ആധാരമാക്കി പ്രത്യേക സെമിനാർ നടക്കും.

ആർപിസി ഗായക സംഘം ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകും. ഡോക്ടർ പോൾ തോമസ് മാത്യൂസിന്റെ നേതൃത്വത്തിൽ സഭ സമ്മേളനത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു വരുന്നു.

ഡോക്ടർ തോമസ് മാത്യൂസ് രാജസ്ഥാൻ ഉദയ്പൂരിൽ ആരംഭിച്ച കർത്തൃവേല ഇന്ന് 61 വർഷം പിന്നിടുന്നത്.