സങ്കീർത്തനം മ്യൂസിക് കോണ്ടസ്റ്റ് രജിസ്ട്രേഷൻ അവസാന തീയതി ഫെബ്രു.29

0
690

തിരുവല്ല: പെർഫക്ടോ മീഡിയയുടെ നേതൃത്വത്തിൽ നടക്കുന്ന സങ്കീർത്തനം മ്യൂസിക് കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തിയതി ഫെബ്രു.29ലേക്ക് മാറ്റിയതായി കമ്മിറ്റിയുടെ തീരുമാനപ്രകാരം മീഡിയ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ടൈറ്റസ് അറിയിച്ചു. നവം.30 വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന കോണ്ടസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തുന്നയാളിന് 50000 രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്നയാളിന് 25,000 രൂപയും മൂന്നാം സ്ഥാനത്ത് എത്തുന്നയാളിന് 15,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ (പിവൈസി) സഹകരണത്തോടെ നടക്കുന്ന ഈ മത്സരത്തിൽ 18- 40 വരെ പ്രായപരിധിയിലുള്ള യുവജനങ്ങൾക്കാണ് പങ്കെടുക്കാനാകുന്നത്. ക്രൈസ്തവ എഴുത്തുപുരയും ഗുഡ്ന്യൂസും ഹാർവെസ്റ് TV യും പവർവിഷൻ ടിവിയും തിമോഥി ഇൻസ്റ്റിറ്റ്യൂട്ടുമാണ് മീഡിയ പാർട്ണേഴ്സ്.

രജിസ്ട്രേഷൻ ഫോമും നിബന്ധനകളും
ഓൺലൈനിൽ ലഭ്യമാണ്:

http://www.perfectomedias.com/online-registration/

പ്രമുഖ കൺവെൻഷൻ ഗ്രൗണ്ടുകളിലും യുവജന ക്യാമ്പുകളിലും സങ്കീർത്തനം മ്യൂസിക് കോണ്ടസ്റ്റിന്റെ നോട്ടീസും നിർദ്ദേശങ്ങളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
9946 55 7777 ( 9.00 am to 6.00 pm for Emergency calls only)

LEAVE A REPLY

Please enter your comment!
Please enter your name here