സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓൺലൈൻ സേവനങ്ങൾക്ക് നവം.22 ഇന്ന് തടസം നേരിടും

0
488

ന്യൂ​ഡ​ൽ​ഹി: സ്റ്റേറ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ന​വം​ബ​ർ 22, ഞാ​യ​റാ​ഴ്ച ത​ട​സം നേ​രി​ടു​മെ​ന്ന് അ​റി​യി​പ്പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് എ​സ്ബി​ഐ ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

എ​സ്ബി​ഐ​യു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ്, യോ​നോ, യോ​നോ ലൈ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടേ​ക്കാം എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

മി​ക​ച്ച ബാ​ങ്കി​ങ് അ​നു​ഭ​വം ന​ല്കു​ന്ന​തി​നാ​യി ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് പ്ലാ​റ്റ്ഫോം അ​പ്ഗ്രേ​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന് എ​സ്ബി​ഐ ട്വീ​റ്റി​ൽ പ​റ​യു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ പി​ന്തു​ണ​യും എ​സ്ബി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​ത്തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ ട്വീ​റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here