സീൽ ആശ്രമത്തിന് കാരുണ്യ സ്പർശവുമായി ആക്സിസ് ബാങ്ക്
അശരണർക്ക് ആശ്വാസമായി ഒരു ആംബുലൻസ് കൂടി
മുംബൈ: മുംബൈയിലെയും നവി മുംബൈയിലെയും റെയിൽവേ പ്ലാറ്റ്ഫോമുകളിലും തെരുവോരങ്ങളിലും കഴിയുന്ന നിരാലംബരും കാണാതായവരുമായ ആളുകളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്നതിന് പനവേൽ കേന്ദ്രമായ് പ്രവർത്തിക്കുന്ന സീൽ ആശ്രമത്തിന് ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെ സഹകരണത്തോടെ മൂന്നാമത്തെ പുതിയ ആംബുലൻസ് ലഭിച്ചു.
ഒക്ടോബർ 13 ന് നടന്ന ചടങ്ങിൽ വിനായക് വാസ്റ്റ്, എ.സി.പി വാഷി, ആക്സിസ് ബാങ്ക് സി.ഇ.ഒ ജേക്കബ് നൈനാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആംബുലൻസ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരും വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു.പണികൾ പൂർത്തികരിച്ച സീലിൻ്റെ സ്നേഹദൂത് ഹോസ്പിറ്റലിന് (മാനസികാരോഗ്യ കേന്ദ്രം) ആംബുലൻസ് ഒരു മികച്ച പിന്തുണയായിരിക്കുമെന്നും പൂർത്തിയായ ആശുപത്രി ഉടൻ ആരംഭിക്കുമെന്നും സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ.കെ.എം.ഫിലിപ്പ്, അസോ. ഡയറക്ടർ പാസ്റ്റർ ബിജു ശാമുവേൽ എന്നിവർ പറഞ്ഞു.
മുംബൈയിലെയും നവി മുംബൈയിലെയും ആശ്രമത്തിൽ 255 ആളുകൾ ഇപ്പോൾ താമസിക്കുന്നുണ്ട്.. പ്രധാനമായും എച്ച്ഐവി, ടിബി, രോഗികൾ, മാനസിക വെല്ലുവിളി, വൈകല്യമുള്ളവർ, കാഴ്ചയില്ലാത്തവർ, പൂർണ്ണമായും അനാഥർ എന്നിവർ ആശ്രമത്തിൽ അർത്ഥവത്തായ ജീവിതം നയിക്കുന്നു.
ഇതുവരെ സീലിന് 404 പേരെ അവരുടെ കുടുംബങ്ങളിലേക്ക് മടക്കി അയയ്ക്കുവാനും അവരെ വീണ്ടും ഒന്നിപ്പിക്കുവാനും കഴിഞ്ഞു. മുംബൈ സിറ്റിയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ടെർമിനൽ ഘട്ടങ്ങളിലും മാരകമായ രോഗങ്ങളാലും മരിക്കാനിടയുള്ള നിരാലംബരിൽ 410 പ്രിയപ്പെട്ടവർക്ക് മരണ കിടക്കയും ആശ്രമം നൽകിയിരുന്നു.
പുതിയ ലക്കം ഗുഡ്ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക