ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 25 മുതൽ
ഗുഡ്ന്യൂസ് സ്റ്റാൾ സമ്മേളന സ്ഥലത്ത് പ്രവർത്തിക്കും
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 25 തിങ്കൾ മുതൽ ഡിസംബർ 1 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. " പുതുക്കം പ്രാപിക്കുക, യഥാസ്ഥാനപ്പെടുക" "Rebuild & Restore" (ആമോസ് 9 : 11-14) എന്നതാണ് പ്രധാന ചിന്താവിഷയം.
സഭാ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ഡോ. മാത്യു വർഗീസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സന്തോഷ് തര്യൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.
ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാനയോഗങ്ങൾ, കാത്തിരിപ്പുയോഗം, ബൈബിൾ സ്റ്റഡി, സി ഇ എം- സൺഡേ സ്കൂൾ സമ്മേളനം, വനിതാ സമ്മേളനം, റൈറ്റേഴ്സ് ഫോറം സെമിനാർ, ശാരോൻ ബൈബിൾ കോളജ് അലുമ്നി സമ്മേളനം, സ്നാന ശുശ്രൂഷ, എന്നിവ നടക്കും. ഡിസം. 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനം നടക്കും.
Advertisement