ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  മഹാരാഷ്ട്ര & ഗോവ റീജിയൻ നിലവിൽ വന്നു

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  മഹാരാഷ്ട്ര & ഗോവ റീജിയൻ നിലവിൽ വന്നു
പാസ്റ്റർ വി. പി.കോശി,പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ സ്റ്റീഫൻ ജോർജ് എന്നിവർ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൌൺസിൽ മഹാരാഷ്ട്ര & ഗോവ റീജിയൻ രൂപികരിച്ചു. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വി. പി. കോശി (മുംബൈ); അസോസിയേറ്റ് റീജിയൻ പാസ്റ്ററായി ജേക്കബ് ജോൺ, റീജിയൻ സെക്രട്ടറിയായി  പാസ്റ്റർ സ്റ്റീഫൻ ജോർജിനേയും കൌൺസിൽ നിയമിച്ചു. നേരത്തെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ ഉൾപ്പെട്ട സംസ്ഥാനങ്ങൾ ഒരുമിച്ചു നോർത്ത് വെസ്റ്റ് റീജിയൻ ആയി അറിയപ്പെട്ടിരുന്നു. ഇപ്പോൾ ഗുജറാത്ത്‌ വേറെ റീജിയൻ ആയും മഹാരാഷ്ട്ര & ഗോവ പുതിയ റീജിയൻ ആയും രൂപീകരിച്ചു. ഈ റീജിയനിൽ രണ്ടു സെന്ററുകൾ ഉണ്ട്‌. 

മുംബൈ & ഗോവ, നാഗപൂർ & ഔറംഗബാദ്  സെന്ററുകൾ. സെന്റർ പാസ്റ്റേഴ്സ് : പാസ്റ്റർ ജേക്കബ് ജോൺ (പനവേൽ), പാസ്റ്റർ സ്റ്റീഫൻ ജോർജ്ജ് (വസായ്). അസോസിയേറ്റ് സെന്റർ പാസ്റ്റേഴ്സ് : പാസ്റ്റർ ജെയിംസ് പി. ജെ (ഗോവ)., പാസ്റ്റർ ബാബസാഹേബ് ഷിൻഡെ (ഔരംഗബാദ്). സെക്രട്ടറിമാരായി : പാസ്റ്റർ ഷിബു എം. എ. (ഭാണ്ടുപ്പ്) , പാസ്റ്റർ അനുപ് വർഗീസ് (നാഗപ്പുർ) എന്നിവരെയും കൌൺസിൽ നിയമിച്ചു.

Advertisement