ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ ബിരുദദാനം ജൂലൈ 16ന്
തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ ജൂലൈ 16ന് രാവിലെ 9.30 മുതൽ 1 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി അധ്യക്ഷത വഹിക്കും. റവ. ജോൺ തോമസ് (ശാരോൻ ഫെലോഷിപ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ്), പാസ്റ്റർ ഏബ്രഹാം ജോസഫ് (നാഷണൽ പ്രസിഡൻ്റ്), റവ.ബോബി എസ്. മാത്യു (പ്രൊഫസർ FTS മണക്കാല) എന്നിവർ സന്ദേശം നൽകും. ശിലോഹോം വോയ്സ്, തിരുവല്ല ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രീ സ്കൂൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർത്തിയാക്കിയ 103 വിദ്യാർഥികളാണ് ഗ്രാജുവേഷന് അർഹത നേടിയത്. സണ്ടേസ്കൂൾ എക്സിക്യുട്ടീവ്, ജനറൽ കമ്മറ്റി അംഗങ്ങളും, അധ്യാപകരും, മാതാപിതാക്കളും, പാസ്റ്റർമാരും സംബന്ധിക്കും. ജനറൽ സെക്രട്ടറി റോഷി തോമസ്, ട്രഷറർ കെ. തങ്കച്ചൻ, ജനറൽ കോ-ഓർഡിനേറ്റർ പാസ്റ്റർ പി.എ ചാക്കോച്ചൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് എന്നിവർ നേതൃത്വം നൽകും.
Advertisement