തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിദിന ധ്യാനഗ്രന്ഥമായ ‘ യേശുവിൻ കൂടെ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന് ജനു.14 ന് നടക്കും.
ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ശാരോൻ ഫെലോഷിപ്പ് സഭാ ഇന്റർനാഷണൽ പ്രസിഡന്റ് റവ. ജോൺ തോമസ് പ്രകാശനം നിർവ്വഹിക്കും.സഭാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. ഗ്രന്ഥം സഭയുടെ എല്ലാ റീജിയനുകളിലും സെന്ററുകളിലും ലഭ്യമാക്കും എന്ന് ചെയർമാൻ സാം.റ്റി മുഖത്തല, ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് എന്നിവർ അറിയിച്ചു.
പുസ്തക വില Rs.499 ആണ്.
ആദ്യത്തെ 500 പുസ്തകങ്ങൾ പകുതി വിലയ്ക്ക് (Rs.250) ലഭിക്കും.
സഭകളിൽ നിന്നും സംഘടനകളിൽ നിന്നും ബൾക്ക് ഓഡറുകളും സ്വീകരിക്കുന്നതാണ്. 50 പുസ്തകങ്ങളിൽ കൂടുതൽ ഓർഡർ ചെയ്താൽ അതത് ഇടങ്ങളിൽ എത്തിച്ചു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 999-569-5573
ഗുഡ്ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement