ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്: ഓൺലൈൻ സൺഡേ സ്കൂൾ ഉദ്ഘാടനം ജൂലൈ 11ന്

0
794

റെജി പാറയിൽ

തിരുവല്ല:  ലോക് ഡൗണിൽ സൺഡേ സ്കൂൾ പഠനം മുടങ്ങിയ കുഞ്ഞുങ്ങൾക്കായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ഓൺലൈൻ സൺഡേസ്കൂൾ ആരംഭിക്കുന്നു. ഓൺലൈൻ സൺഡേ സ്കൂളിന്റെ ഉദ്ഘാടനം  ജൂലൈ 11 ന് ശനിയാഴ്ച വൈകിട്ട് 7 ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഇന്റർനാഷണൽ പ്രസിഡണ്ട് റവ. ജോൺ തോമസ് നിർവ്വഹിക്കും.

ഒരോ ആഴ്ചയും പാoങ്ങൾ വീഡിയോ ക്ലാസ്സുകളായി കുട്ടികളുടെ ഫോണിൽ ലഭ്യമാകുന്ന സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ക്ലാസുകൾ ജൂലൈ രണ്ടാം വാരം മുതൽ ആരംഭിക്കും.
ക്രിസ്തീയ വിദ്യാഭ്യാസത്തിൽ ആദ്യമായി പുർണമായും Learning Managment System (LMS) ൻ്റെ സഹായത്തോടെ സണ്ടേസ്ക്കൂൾ പoനം സാധ്യമാക്കുകയാണ് ശാരോൻ സണ്ടസ്കുൾ!
ഗൂഗിളിൻ്റെ ഓൺലൈൻ ലേർണിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ ക്ലാസ്സ് റൂം വഴിയാണ് ഇപ്പോൾ സണ്ടേസ്ക്കൂൾ പഠനം ക്രമീകരിച്ചിരിക്കുന്നത്.
ക്ലാസ്സുകൾ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത ആക്ടിവിറ്റികളും ഓരോ കുട്ടിയ്ക്കും ലഭിക്കുന്നതാണ്.

വീഡീയോ ക്ലാസ്സുകൾക്ക് പുറമെ ലൈവ് ക്ലാസ്സും ക്രമികരിച്ചിട്ടുണ്ട്. ഈ ലൈവ് ക്ലാസ്സുകളിൽ കുട്ടികളുടെ അറ്റൻ്റന്സ് ഓൺലൈനായി രേഖപ്പെടുത്തുന്നതാണ്.
ക്ലാസ്സുകളുടെ അവസാനം വ്യക്തിഗത പ്രോഗ്രസ്സ് റിപ്പോർട്ട്, സർട്ടിഫിക്കറ്റ് തുടങ്ങിയവയും നൽകുന്നതാണ്. ക്രിയാത്മക ചർച്ചകൾ, കരിയർ സെഷനുകൾ, ഗ്രൂപ്പ് കൗൺസലിംഗ് സെഷനുകൾ, അഭിപ്രായ സർവേകൾ എന്നിവയും ഓൺലൈൻ സൺഡേ സ്കൂളിൻ്റെ പ്രത്യേകതയായിരിക്കും.

സെക്കുലർ വിദ്യാഭ്യാസ മേഖലയിലെപ്പോലെ തന്നെ ക്രിസ്തീയ വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ശാരോൻ സണ്ടേസ്ക്കൂൾ ഇപ്പോൾ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here