ശാരോൻ ഫെല്ലോഷിപ് ചർച്ച് ടൗൺ സഭാഹാൾ സമർപ്പണം ഡിസം.14 നാളെ
തൃശൂർ : ശാരോൻ ഫെല്ലോഷിപ് ടൗൺ ചർച്ചിനുവേണ്ടി മിഷൻ ക്വാർട്ടേഴ്സിൽ പണികഴിപ്പിച്ച പ്രെയർ ഹാളിന്റെ സമർപ്പണ ശുശ്രുഷ ഡിസം. 14 ശനി രാവിലെ 9.30ന് നടക്കും. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ കെ. വി. ഷാജു അധ്യക്ഷത വഹിക്കും. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് സമർപ്പണ ശുശ്രുഷ നിർവഹിക്കും.
നാഷണൽ വൈസ് പ്രസിഡന്റ് പാസ്റ്റർ റോയ് ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ, റീജിയണൽ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. ടൗൺ ചർച്ച് ശുശ്രുഷകൻ പാസ്റ്റർ ബിജു ജോസഫ് നേതൃത്വം നൽകും.
Advertisement