യുഎഇ ശാരോൺ ഫെല്ലോഷിപ്പ് ഭാരവാഹികൾ 

യുഎഇ ശാരോൺ ഫെല്ലോഷിപ്പ് ഭാരവാഹികൾ 
പാസ്റ്റർ ജോൺസൺ ബേബി, പാസ്റ്റർ ഗിൽബർട്ട് ജോർജ്, പാസ്റ്റർ സാം കോശി, ഡോ. ഷിബു വർഗീസ്, ഡോ. കെ ബി ജോർജുകുട്ടി

ഷാർജ :  റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ബേബി (അലൈൻ) യുടെ നേതൃത്വത്തിൽ ശാരോൻ ഫെലോഷിപ്പു ചർച്ച്‌  യു എ ഇ റീജിയന്  പുതിയ ഭരണസമിതി. പാസ്റ്റർ ഗിൽബർട്ട്  ജോർജ് (റാസ് അൽ ഖൈമ) റീജിയൻ സെക്രട്ടറിയായി പ്രവർത്തിക്കും. പാസ്റ്റർ സാം കോശി (ദുബായ്)യാണ് റീജിയന്റെ അസോസിയേറ്റ് കോർഡിനേറ്റർ. നിലവിലുള്ള അബുദാബി , ഷാർജ സെന്ററുകൾക്കു പുറമെ റാസ് അൽ ഖൈമ കേന്ദ്രമായി പുതിയ സെന്റർ രൂപികരിച്ചു.

അബുദാബിയിൽ ഡോ. ഷിബു വർഗീസും ദുബായ് ഷാർജാ മേഖലയിൽ ഡോ. കെ ബി ജോർജുകുട്ടിയും റാസൽഖൈമയിൽ പാസ്റ്റർ ഗിൽബർട്ട് ജോർജും സെന്റർ പാസ്റ്റർമാരായി പ്രവർത്തിക്കും.

മറ്റു ഭാരവാഹികൾ – അബുദാബി : പാസ്റ്റർ മാത്യു ജോർജ് (അസോ. സെന്റർ പാസ്റ്റർ), പാസ്റ്റർ ഡെന്നി സാം ജേക്കബ് ( സെക്രട്ടറി), ഇവാ. ബിനിഷ് ജോൺ ബെന്നി (കോർഡിനേറ്റർ) ദുബൈ – ഷാർജ: പാസ്റ്റർ ബേബി മാത്യു (അസോ. സെന്റർ പാസ്റ്റർ) പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ (സെക്രട്ടറി, കോർഡിനേറ്റർ) റാസൽഖൈമ: പാസ്റ്റർ സാം കോശി (അസോ. സെന്റർ പാസ്റ്റർ), പാസ്റ്റർ തോമസ് വർഗീസ് (സെക്രട്ടറി), പാസ്റ്റർ റെജി ജോൺ (കോർഡിനേറ്റർ)

ശാരോൻ ഫെലോഷിപ്പു ചർച്ച്‌ നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ നേതൃത്വത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ നടന്ന യു എ ഇ റീജിയൻ യോഗത്തിലാണ് പുതിയ ഭരണസമിതിയെ  പ്രഖ്യാപിച്ചത്.

Advertisement