ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം : ജനറൽ ക്യാമ്പിന് തൃശ്ശൂരിൽ തുടക്കമായി

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം : ജനറൽ ക്യാമ്പിന് തൃശ്ശൂരിൽ തുടക്കമായി
പാസ്റ്റർ കെ.ജെ. ഫിലിപ്പ്

 

തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പിന് തൃശ്ശൂർ ബേത്ബാറ  ക്യാമ്പ് സെൻ്ററിൽ തുടക്കമായി. മുൻ ജനറൽ പ്രസിഡണ്ട് ഏലിയാമ്മ കോശി അദ്ധ്യക്ഷത വഹിച്ചു.  സഭയുടെ തൃശ്ശൂർ റീജിയൺ പാസ്റ്റർ കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വനിതാ സമാജം ജന.സിക്രട്ടറി ജെസി എബ്രഹാം സ്വാഗതം ആശംസിച്ചു. പാസ്റ്റർമാരായ കെ.ജെ. ജോബ് , എബ്രഹാം കുര്യാക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ജെസി ബാബു, ഡോ. മോളി എബ്രഹാം ,ഏലിയാമ്മ ജോസഫ്, പ്രിയാ സാം , മറിയാമ്മ ജോയി, സുജാ നൈനാൻ, സിനി ജേക്കബ്ബ് , ജെസി കോശി, സൂസമ്മ പൊടിക്കുഞ്ഞ്, ഡോ. സുമ നൈനാൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ജാൻസി ജോബ്,മോളി ജേക്കബ്ബ്,മോളി ജോസഫ്, സൂസമ്മ , ലീലാമ്മ ഏലിയാസ് , ജോളി തോമസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിക്കും. സെപെഷൽ പ്രോഗ്രാമിന് അല്ലി ഷാജി, സോഫിയ ബിജു , ഷീബാ വിജയൻ, ബിനി ജോമാൻ എന്നിവർ നേതൃത്വം നൽകും.മേഴ്സി ഷാജു, ബ്ലസി ബിജു, ഷീജ അജി എന്നിവർ ക്യാമ്പ് ക്രമീകരണങ്ങൾക്ക് ആദിയോടന്തം നേതൃത്വം നൽകും.

സഭാ നാഷണൽ പ്രസിഡണ്ട് പസ്റ്റർ എബ്രഹാം ജോസഫിൻ്റെ സമാപന സന്ദേശത്തോടെ  23 ന് സമാപിക്കും

Advertisement