കർമ്മേൽ ശാരോൻ സായാഹ്ന ബൈബിൾ കോളേജ് നാളെ ജൂലൈ 7 ന് ബെംഗളുരുവിൽ ആരംഭിക്കും

0
558

 

ബെംഗളുരു: കർമ്മേൽ ശാരോൻ ഫെലോഷിപ്പ് മഡിവാള സഭയുടെ നേതൃത്വത്തിൽ തിരുവല്ല ശാരോൺ ബൈബിൾ കോളേജുമായ് ചേർന്ന് ബെംഗളുരുവിലുള്ള ദൈവമക്കൾക്ക് ദൈവം വചനം പഠിക്കുന്നതിനായ് സിങസാന്ദ്ര മണിപ്പാൽ കൗണ്ടി റോഡ് നമ്പർ 3 ശാലേം ഹാളിൽ കർമ്മേൽ തിയോളജിക്കൽ അക്കാഡമി ജൂലൈ 7 നാളെ വൈകിട്ട് 5.30ന് ആരംഭിക്കും. ശാരോൻ ഫെലോഷിപ്പ് സഭയുടെ കർണാടക- തെലുങ്കാന റീജൺ കോ-ഓർഡിനേറ്റർ പാസ്റ്റർ ടി.സി.ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ പാസ്റ്റർ കുരുവിള സൈമൺ അദ്ധ്യക്ഷനായിരിക്കും. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 4 മുതൽ 7വരെ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ C.th , Dip.th കോഴ്സുകളിൽ പരിശീലനം നൽകും.കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായ് വേദശാസ്ത്ര പംന രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന തിരുവല്ല ശാരോൺ ബൈബിൾ കോളേജിന്റെ അംഗീകാരത്തോടെയാണ് കർമ്മേൽ തിയോളജിക്കൽ അക്കാഡമി പ്രവർത്തിക്കുന്നതെന്ന് പാസ്റ്റർ കുരുവിള സൈമൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here