ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശയാത്ര

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശയാത്ര

ചുങ്കപ്പാറ: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും എക്സ്ൽ സോഷ്യൽ അവയർനെസ്സ് മീഡിയയും ചേർന്ന് ചുങ്കപ്പാറ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സമീപപ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശയാത്ര നടത്തി.

ചാലാപ്പള്ളി ജംഗ്ഷനിൽ നിന്നും പ്രാർത്ഥിച്ച് ആരംഭിച്ച സന്ദേശയാത്ര ചാലാപ്പള്ളിയിലെ പ്രവർത്തനങ്ങൾക്ക് ശേഷം അത്യാൽ, പെരുമ്പെട്ടി, ആലപ്ര, ചുങ്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിലുടെ ഏഴുമറ്റൂരിൽ സമാപിച്ചു.

ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ഉമേഷ്‌.ബി, കോട്ടയം സെന്റർ പ്രസിഡന്റ് പാസ്റ്റർ സിജി ജോൺസൺ പാസ്റ്റർ അഭയസാം, പാസ്റ്റർ ഷാബിൻ തോമസ് തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. സീനിയർ വൈസ് പ്രസിഡന്റ്‌ ബ്രിജി വർഗീസ്, വൈസ് പ്രസിഡന്റ്‌ ജോമോൻ കോശി, എക്സിക്യൂട്ടീ കമ്മറ്റി അംഗങ്ങളായ പാസ്റ്റർ ഷാജൻ കുര്യൻ,പാസ്റ്റർ സാബു യോഹന്നാൻ, കോട്ടയം സെന്റർ സെക്രട്ടറി പാസ്റ്റർ അനീഷ്‌ ജോർജ്,പാസ്റ്റർ തോമസ് ടി വർഗീസ്, പാസ്റ്റർ മനോജ്‌ എബ്രഹാം റാന്നി, പാസ്റ്റർ എം.കെ വർഗീസ് തുടങ്ങിയവർ വിവിധ മീറ്റിങ്ങുകൾക്കും ശുശ്രുഷകൾക്കും നേതൃത്വം നൽകി.

ഇവാ.എബ്രഹാം റാന്നി, ഇവാ.കോളിൻസ് പോൾ,  ജെറിൻ, മാസ്റ്റർ മിജിൽ ടോബിൻ മനോജ്‌,  സ്റ്റെഫിൻ പി രാജേഷ് എന്നിവർ ഗാനശുശ്രുഷ നിർവഹിച്ചു.

ലഹരി പഥാർത്ഥങ്ങളുടെ ഉപയോഗം മൂലം വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാകുന്ന തകർച്ചകളെ ബോധ്യപ്പെടുത്തുന്ന തെരുവ് നാടകം, പപ്പറ്റ് ഷോ തുടങ്ങിയ പരിപാടികൾക്ക് ഇവാ.ജോബി കെ.സി, ഇവാ.ഡെന്നി ജോൺ, ഇവാ. ബിതിൻ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.