ശാരോൻ ഫെലോഷിപ്പ് : സണ്ടേസ്കൂൾ ബിരുദദാനശുശ്രൂഷ നടന്നു

ശാരോൻ ഫെലോഷിപ്പ് : സണ്ടേസ്കൂൾ ബിരുദദാനശുശ്രൂഷ നടന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ  ബിരുദദാന ശുശ്രൂഷ നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ഇവാ. എബി ബേബി സങ്കീർത്തന ധ്യാനത്തിന് നേതൃത്വം നൽകി. പാസ്റ്റർ സാംകുട്ടി ജോൺ പ്രാർഥന നയിച്ചു. റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, റവ.ബോബി എസ്.മാത്യു എന്നിവർ സന്ദേശം നൽകി.  കെ.തങ്കച്ചൻ,  റോഷി തോമസ് എന്നിവർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി. പാസ്റ്റർ ജേക്കബ് ജോർജ് കെ. അനുഗ്രഹ പ്രാർഥന നടത്തി.

പാസ്റ്റർമാരായ ഫിന്നി ജേക്കബ്, ജോൺസൻ കെ.ശമുവേൽ, ജേക്കബ് ജോർജ്, മാത്യു വർഗീസ്,  റ്റി.ഒ.പൊടിക്കുഞ്ഞ്,  രാജൻ ഈശോ,  റ്റി.തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ പി.ഏ.ചാക്കോച്ചൻ സ്വാഗതവും പാസ്റ്റർ സനു ജോസഫ് നന്ദിയും പറഞ്ഞു. ശിലോഹോം മെലഡീസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ പഠനം പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയവരാണ് ബിരുദം സ്വീകരിച്ചത്.