ശാരോൻ ഫെലോഷിപ്പ് യുഎഇ റീജിയൻ സിഇഎം താലന്ത് പരിശോധനക്ക് ദുബായിയിൽ അനുഗ്രഹ സമാപനം
ജബൽ അലി : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സിഇഎം) യുഎഇ റീജിയൻ്റെ താലന്ത് പരിശോധന ദുബായ് ജബൽ അലി ക്രൈസ്റ്റ് ചർച്ചിൽ നടന്നു. സിഇഎം റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന താലന്ത് പരിശോധന ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം ചെയ്തു.
റീജിയനിലെ 17 സഭകളിൽ നിന്നായി 350 ഇൽ പരം മത്സരാർഥികൾ പങ്കെടുത്തു. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ,മേജർ, സീനിയർ സി ഇ എം വിഭാഗങ്ങളിലായി ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ബൈബിൾ ക്വിസ്, സ്കിറ്റ്, ഗാനം, പ്രസംഗം,വ്യക്തിഗത ബൈബിൾ ക്വിസ്, ഉപന്യാസം,കവിതാ രചന,കളറിംഗ്, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ ഇനങ്ങളിൽ മത്സരം നടന്നു. പാസ്റ്റർ എബ്രഹാം ജോൺ,ഡോ.വിൽസൺ ജോൺ, പ്രശസ്ത ഗായകരായ പാസ്റ്റർ അജി പുത്തൂർ, ജയ്സൺ സോളമൻ, ഷാർലറ്റ് ജയ്സൺ എന്നിവർ വിധികർത്താക്കളായിരുന്നു.
സി ഇ എം റീജിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അസറിയ മാത്യു (സെക്രട്ടറി),ഷാജി എബ്രഹാം (ട്രഷറർ),സോജിത് സജി(ജോയിൻ്റ് സെക്രട്ടറി),ബിനോയ് തോമസ്,ബ്ലസൻ ലൂക്കോസ് എന്നിവരും എല്ലാ സഭകളിലേയും സി ഇ എം സെക്രട്ടറിമാർ ഉൾപ്പെട്ട ജനറൽ കമ്മറ്റിയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഗിൽബെർട്ട് ജോർജ്(റീജിയൻ സെക്രട്ടറി),സാം കോശി (അസോ. റീജിയൻ പാസ്റ്റർ),ഡോ.ഷിബു വർഗീസ്(അബുദാബി സെൻ്റർ പാസ്റ്റർ),ഡോ. കെ.ബി.ജോർജ്കുട്ടി(ദുബായ്-ഷാർജ സെൻ്റർ പാസ്റ്റർ),ബ്ലസൻ ജോർജ്(റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ),തോമസ് വർഗീസ്,ബിജി ഫിലിപ്, ബിനീഷ് ജോൺ, വർഗീസ് തോമസ് (ബാബു),റെജി ജോൺ, ഷിജു ശമുവേൽ എന്നിവർ വിവിധ സെക്ഷനുകൾ നിയന്ത്രിച്ചു. റീജിയൻ സി ഇ എം ട്രഷറർ ഷാജി എബ്രഹാം നന്ദി പറഞ്ഞു.