ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവൻഷൻ നാളെ ഫെബ്രു.6 മുതൽ

0
473

സന്ദീപ് വിളമ്പുകണ്ടം(ഓൺലൈൻ ഗുഡ്ന്യൂസ്)

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ വാർഷിക കൺവൻഷൻ  ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ കൽപ്പറ്റ ശാരോൻ ഒഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണി മുതൽ 9 വരെ നടക്കും.

 പാസ്റ്റർമാരായ സജു ചാത്തന്നൂർ, ദാനിയേൽ വില്യംസ്, മാത്യൂസ് ദാനിയേൽ എന്നിവർ പ്രസംഗിക്കും.
പാസ്സ്റ്റേഴ്സ് കോൺഫറൻസിലും, സംയുക്താരാധനയിലും പസ്റ്റർമാരായ എബ്രഹാം ജോസഫ്, ജോൺ വർഗ്ഗീസ്, ജോസ് ജോസഫ് എന്നിവർ പ്രസംഗിക്കും. കൺവൻഷനോടനുബന്ധിച്ച് പുത്രിക സംഘടനകളായ സി ഇ എം, സണ്ടേസ്കൂൾ ,വനിതാ സമാജം വാർഷിക മീറ്റിംഗും നടക്കും. ശനിയാഴ്ച്ച രാവിലെ 9.30 മുതൽ നടക്കുന്ന വനിതാ സമാജം മീറ്റിംഗിൽ സഹോദരിമാരായ ആലീസ് മാത്യൂസ്, സോഫി ജേക്കബ്ബ്, ജാൻസി ജോബ് എന്നിവർ സംസാരിക്കും. പാസ്റ്റർമാരായ കെ .ജെ ജോബ്, എം ജെ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here