ഞാനാകുന്നവൻ ഞാനാകുന്നു

0
683

ഉൾക്കാഴ്ച 2

ഞാനാകുന്നവൻ ഞാനാകുന്നു

പാസ്റ്റർ ഷിബു ജോസഫ്

പ്രപഞ്ച സൃഷ്ടാവിന്റെ വെളിപ്പെടുത്തപ്പെട്ട  വിശിഷ്ടനാമങ്ങളിൽ ഏറ്റവും ഉന്നതമായ ഒന്നാണ് മോശയോട് അരുളിയ ഈ തലവാചകം (Ex. 3:14-YAHWEH). ഇതൊരു നാലക്ഷര പേരാണ് എബ്രായ ഭാഷയിൽ Tetragramoton എന്ന് പറയും. ഈ പേര് ദൈവം പറയുന്നത് മോശയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്. നിത്യനായ അനന്യനായ ദൈവം എന്ന് ലളിതമായി ഗ്രഹിക്കാം. ഈ വെളിപ്പാടിന്റെ ഒരു പ്രായോഗിക വീക്ഷണം നമുക്ക് ആവശ്യമാണ്‌.
 
അത്യത്ഭുതമായ ഒരു അഗ്നിയാണ് തന്നെ പ്രത്യത കാഴ്ചയിലേക്ക് ആകർഷിച്ചത്. എന്തുകൊണ്ട് ഇങ്ങനെയൊരു ദിവ്യ ശബ്ദത്തിന്റെ പ്രത്യക്ഷത ആവശ്യമായിരിക്കുന്നു?  ചതുർവിധ ചിന്തകൾ ഓർക്കണം.. അതായതു മോശ എന്ന പുരുഷൻ നേരിടേണ്ട നാല് ശക്തി കേന്ദ്രങ്ങൾ ഉണ്ട്:

  1. ഫറവോന്റെ രുഷ്ട്രീയ ശക്തി
  2. വിഗ്രഹ സേവയുടെയും. മന്ത്രവാദത്തിന്റെയും പൈശാചിക ശക്തി
  3. അധാർമികമായ സംസ്‌കാരത്തിന്റെ ശക്തി
  4. 400 വർഷങ്ങളോളം ആരാധനയും പ്രമാണവുമില്ലാത്ത ഇസ്രായേൽ ജനത്തിന്റെ അവിശ്വാസം.

ഇതിനെല്ലാം പരിഹാരമാണ് ഈ ദിവ്യ വെളിപ്പാട്. ഇത് വെറുതെ കത്തിക്കുന്ന തീയല്ല,  കരുത്തു പകരുന്ന അഗ്നിയാണ്. ദഹിപ്പിക്കുവാൻ വന്നതല്ല,  മോശയെ നിയോഗിക്കുവാൻ നൽകിയതാണ്. ഇത് കേവലം ഒരു തീയുടെ പ്രകാശമല്ലായിരുന്നു മറിച്ചു സർവശക്തന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദമാണ്. ഏതു എതിർപ്പുകളെയും അതിജീവിക്കുവാൻ തനിക്കു കരുത്തും ധൈര്യവും നൽകുന്നത്.
ഇങ്ങനെ പറയുവാൻ ദൈവത്തിനു മാത്രമേ കഴിയുള്ളു. കാരണം അവിടുന്ന് മാറ്റമില്ലാത്തവൻ ആണ്. മാറുന്ന ലോകം, മാറുന്ന മനുഷ്യർ.. മാറാത്ത ദൈവം. ഫറവോൻ വാക്ക് മാറ്റും. ജനങ്ങൾ  വാക്ക് മാറും പക്ഷെ ദൈവം മാറുകില്ല. ഇതാണ് മോശയുടെ ഉറപ്പും ധൈര്യവും.
നമുക്കും വേണം ഈ ഉറപ്പ്.  നമ്മുടെ കർത്താവു വാക്ക് മാറുകില്ല.  ഇന്നലെയും ഇന്നും എന്നും അനന്യൻ. തേജോമയന്റെ നിയോഗം നമുക്കും ഏറ്റെടുക്കാം.  മാറാത്തവന്റെ മുൻപാകെ നമുക്ക് നമ്ര ശിരസ്കരാകം. ഞാനാകുന്നവൻ ഞാനാകുന്നു..

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here