ബോധിച്ച  മനുഷ്യൻ 

പാസ്റ്റർ ഷിബു ജോസഫ് | ഉൾക്കാഴ്ച്ച 130

ബോധിച്ച  മനുഷ്യൻ 

ഉൾക്കാഴ്ച്ച 130

ബോധിച്ച  മനുഷ്യൻ 

ദൈവമായ കർത്താവു പ്രത്യേകമായി  ചിലർക്ക് വിശേഷണം നൽകിയിതായി നാം ബൈബിളിൽ വായിക്കുന്നുണ്ട്. അങ്ങനെയുള്ളതിൽ ഒന്നാണ് മുകളിൽ ഉദ്ധരിച്ചത് ഇത് യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായ ദാവിദിനെ കുറിച്ചു ശാമുവേൽ പറഞ്ഞ വാക്കാണിത് (1sam. 13:14).  അതിന്റെ മാറ്റൊരു ഭാഷാന്തരം  ദൈവത്തിന്റെ  ഹൃദയപ്രകാരമുള്ള  മനുഷ്യൻ എന്നാണ്.

വളരെ അർത്ഥവത്തായ ഒരു സത്യമാണിത്. എല്ലാവരെയും ക്കുറിച്ച് ദൈവം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. ഈ പ്രയോഗം ഒരു  വെല്ലുവിളിയാണ്. അവനെ അഭിഷേകം ചെയ്യുന്നതിന് മുൻപ് തന്നെ പറഞ്ഞത് ശ്രദ്ധേയമാണ്. അതിന്റെ അർത്ഥം ദാവിദ് പൂർണ്ണനാണ് എന്നല്ല. പക്ഷെ ദൈവഭയവും ദൈവകല്പനകളോടുള്ള അവന്റെ ബഹുമാനം ആയിരുന്നു. അതാണ് ശൗലിനു നഷ്ടമാ യതും. 

എല്ലാക്കാലത്തും ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ജനങ്ങൾ യഹോവയ്‌ക്ക് ബോധിച്ചവർ ആകണം എന്നാണ്. മനുഷ്യരെ ബോധിപ്പിക്കുവാൻ പലവിധത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവർ ഉണ്ട്‌. എന്നാൽ ഇവിടെ കിട്ടുന്ന ഒരു കൈയ്യടി കൊണ്ടു അതുതീരും. കർത്താവിന്റെ ഹൃദയപ്രകാരമുള്ള ഒരു ജീവിതമാണെങ്കിൽ അത് നമ്മെ ഉയരത്തിൽ എത്തിക്കുകയും നാം നിത്യതയിൽ ഒരു പ്രശംസ വിഷയം ആകും.

എന്നാൽ ഇത് സാധ്യമാണെങ്കിലും എളുപ്പമല്ല. ദൈവം നമ്മെക്കുറിച്ച് ഇങ്ങനെ പറയുവാൻ അവസരം ഉണ്ടാകണം. അതിനു വേണ്ടിയുള്ള സമർപ്പണവും പ്രാർത്ഥനയും ഒരുക്കവും നാം നടത്തുമ്പോൾ ദൈവാത്മാവ് നമ്മേ സഹായിക്കും.  ഈ കാലഘട്ടം ഇതിന് യോജിച്ചതല്ല എന്നു നാം പറഞ്ഞേക്കും. എല്ലാ കാലത്തിനും അതിന്റേതായ ദോഷങ്ങളുണ്ട്.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ നമുക്ക് കഴിയട്ടെ. ഈ നൂറ്റാണ്ടിൽ കർത്താവിന്റെ ഹൃദയപ്രകാരം നമുക്ക് ജീവിക്കാം. A man after God's own heart. പൗലോസ് പറയുന്നു " നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു' (1Cor.4:16b)

Advertisement