പാസ്റ്റർ ഷിബു മാത്യു ചുമതലയേറ്റു

പാസ്റ്റർ ഷിബു മാത്യു ചുമതലയേറ്റു

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഷിബു മാത്യു നിയമിതനായി.

കഴിഞ്ഞ  22 വർഷം  അസംബ്ലിസ്  ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പത്തനംതിട്ട സെക്ഷനിലെ അസംബ്ലിസ് ഓഫ് ഗോഡ് അഗപ്പേ സെൻട്രൽ ചർച്ച് കുമ്പഴ സഭാ ശുശ്രൂഷകനായിരുന്നു.   ബൈബിൾ കോളേജ് അദ്ധ്യാപകൻ, സെക്ഷൻ പ്രസ്ബിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഭാര്യ : ജെസി ഷിബു. മക്കൾ : രൂത്ത്, രൂഫസ്.

Advertisement