വിശ്വാസത്തെ പട്ടിണിക്കിടരുത്

0
800

വിശ്വാസത്തെ പട്ടിണിക്കിടരുത്

ലോക്ഡൗൺ കാലത്തെ
നൽമാർഗചിന്തകൾ | ഷാജൻ ജോൺ ഇടയ്ക്കാട്

നുദിനം നമുക്ക് ലഭിക്കുന്ന
വാർത്തകൾ അത്യന്തം ആശങ്കപ്പെടുത്താവുന്നതാണ്.
അവ നമ്മുടെ അടിസ്ഥാനം ഇളക്കുന്നതും
നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നതുമാണെന്നു തോന്നിയേക്കാം.
എന്നിരുന്നാലും വിശ്വാസി
അതിനെ ആകുലതയ്ക്കോ
ഉത്കണ്ഠയ്ക്കോ
വിട്ടുകൊടുക്കേണ്ടതില്ല.

വിശ്വാസം എന്നതോ
ആശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും
എന്ന് ചൊല്ലിത്തീർക്കാനുള്ളതല്ലല്ലോ.
അതിനുമപ്പുറം
ജീവിതത്തോടെ ചേർത്ത് കെട്ടേണ്ടതല്ലേ.
അനുഭവത്തിൻ്റെ ഭാഗമായിരിക്കേണ്ടതുമല്ലേ.

അങ്ങനെ ജീവിതത്തോടെ ചേർത്ത് വയ്ക്കുവാൻ കഴിയുന്നില്ലെങ്കിൽ
നാം എങ്ങനെ വിശ്വാസിയായിത്തീരും.
കാലത്തിൻ്റെ സഞ്ചാരത്തിനിടയിൽ
വിശ്വാസത്തെ വിശപ്പിനിടുന്നവരായും
ചിലരൊക്കെയുണ്ട്.
വിശ്വാസത്തെ പട്ടിണിക്കിടുക എന്നാൽ
അവിശ്വാസത്തെ പരിപോഷിപ്പിക്കുന്നുവെന്നല്ലേ.

അടച്ചിരിക്കുന്ന മുറിയുടെ
കിളിവാതിലുകൾ
തുറന്നിടാം.
ചിലർ നമ്മെ
കാണട്ടെ വിശ്വാസിയാണെന്ന്
തിരിച്ചറിയുകയും ചെയ്യട്ടെ.

അന്ന്,
കോമളനായ ആ യുവാവ്
അല്പം പോലും ആശങ്കപ്പെട്ടില്ലല്ലോ.
ആരും കൂട്ടിനിരിക്കാൻ പോലുമുണ്ടായിരുന്നില്ല.
ആ യുവവിശ്വാസി
ഒരുതരം ഐസൊലേഷനിൽ തന്നെയായിരുന്നു എന്നു പറയാം.
മാനുഷികമായി അയാൾ ഒറ്റയ്ക്കായിരുന്നു.
മിടുക്കനായ ആ ഭരണാധികാരിയുടെ
വിശ്വാസത്തിനു വില പറയാം
എന്നു ചിലർകരുതി.
കടുത്ത നീക്കങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞു.
യാതൊരു മറുതന്ത്രവുമില്ല.
മനസിൽ ആകാംക്ഷയോ ആശങ്കയോ ഭയമോ തെല്ലുമില്ല.
കിളിവാതിൽ തുറന്നിട്ട് ആളുകൾ കാൺകെ
തൻ്റെ വിശ്വാസ നായകനോട് മാത്രം പ്രാർത്ഥിച്ചു.

കൃത്യമായ ബോധ്യമുണ്ടായിരുന്നു ദാനിയേൽ എന്ന ആ കോമളരൂപന്.
തൻ്റെ വിശ്വാസ നായകനുമായി അണമുറിയാത്ത ബന്ധവും സൂക്ഷിച്ചു,
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും
അതു രാജാവാണെങ്കിൽ പോലും
തൻ്റെ വിശ്വാസത്തിനെ ബലിയാക്കാൻ ആ മനസിലല്പം പോലുമിടമില്ലായിരുന്നു.
പരീക്ഷകൾ അണമുറിയാതെ വന്നു.
താഴെ നിന്നും മുകളിലേക്ക് ആക്ഷേപങ്ങൾ പ്രവഹിച്ചു.
ഒടുവിൽ രാജാവിനും മറ്റൊരു മാർഗവുമില്ലാതെ വന്നില്ലേ.

എന്നിട്ടും

തനിക്കുള്ള വിശ്വാസത്തിനെ അല്പം പോലും തള്ളി നിർത്താൻ ദാനിയേലിന് കഴിയുമായിരുന്നില്ല.

വിശ്വാസിയായ അന്നു മുതൽ അദ്ദേഹം
തൻ്റെ വിശ്വാസത്തെ പരിപോഷിപ്പിച്ചു കൊണ്ടേയിരുന്നു.
നിരന്തരമുള്ള ദൈവീക സംസാരത്തിലൂടെ അകത്തെ മനുഷ്യൻ ബലപ്പെട്ട കൊണ്ടിരുന്നു.
അതുകൊണ്ടാണ് കൂട്ടിനൊരാൾ പോലുമില്ലെന്നറിഞ്ഞിട്ടും
യഹോവയിലെ വിശ്വാസം വച്ചു പുലർത്തിയാൽ
ശിക്ഷിക്കപ്പെടുമെന്നറിഞ്ഞിട്ടും
കിളിവാതിൽ തുറന്നിട്ട് ദിനം തോറും
മൂന്ന് നേരവും വിശ്വാസ പ്രഖ്യാപനം തുടർന്നു കൊണ്ടേയിരുന്നത്.

വിശ്വാസി
ലോകത്തിൻ്റെ ഉപ്പാണല്ലോ.
ഉപ്പ് അതിനോട് ചേരുന്ന എന്തിനും രുചി വരുത്തുന്നതല്ലേ.
രൂപം നശിച്ചാലും രുചി നശിക്കുന്നേയില്ലല്ലോ.

ദാനിയേൽ എന്ന വിശ്വാസി
അണമുറിയാതെ വിശ്വാസത്തെ പ്രഖ്യാപിച്ചവൻ.
വിശ്വാസത്തെ പട്ടിണിക്കിടാത്ത ആ യുവാവിൻ്റെ
രുചി
രാജാവിലേക്കും രാജ്യത്തിലേക്കും
പടർന്നില്ലേ.
പടരണം
വിശ്വാസിയുടെ രുചി പടരുക തന്നെ വേണം
അത് ചെല്ലുന്നിടത്തൊക്കെ രുചി പകരണം.

ഇനിയിപ്പോൾ അടച്ചിട്ട മുറിയിലിരുന്ന് ചെറിയൊരവലോകനം തെറ്റില്ല.
നാം രു ചിപ്പിച്ചിരുന്നുവോ.
അത് വീട്ടിലോ, നാട്ടിലോ, പള്ളിയിലോ, പണിയിടത്തോ
എവിടൊക്കെയായിരുന്നോ
അവിടൊക്കെ.
സ്വയംശോധനയ്ക്ക് യഥേഷ്ടം സമയമുണ്ട്.
പുനരർപ്പണത്തിനും സമയമുണ്ട്.
വിശ്വാസത്തെ പരിപോഷിപ്പിക്കാം.
കാരണം നമ്മുടെ വിശ്വാസനായകൻ
രാജാധിരാജാവാണ്.
അവിടുത്തെ നിയന്ത്രണത്തിലാണ്
എല്ലാം എല്ലാം.
വിശ്വാസിക്ക് പിന്നെയെന്ത് ആശങ്ക !!

LEAVE A REPLY

Please enter your comment!
Please enter your name here