സുവിശേഷ സത്യങ്ങൾക്കു വേണ്ടി ധീരതയോടെ നിൽക്കുന്നതിനായി ആഹ്വാനം: സൗത്ത് ഇന്ത്യ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് യൂത്ത് ക്യാമ്പിനു സമാപനം

0
467

ജോബിൻസ് വയനാട്

കോഴിക്കോട്: സൗത്ത് ഇന്ത്യ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ യുവജനസംഘടനാ വിഭാഗം, മലബാർ ഡിസ്ട്രിക്ട് സി.എ യുടെ സഹകരണത്തോടെ കോഴിക്കോട് ട്രിനിറ്റി ചർച്ചിൽ  ഏകദിന യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു. മലബാറിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 270 യുവജനങ്ങൾ  പങ്കെടുത്തു. റവ.പാസ്റ്റർ സമി തങ്കയ്യ മുഖ്യാതിഥിയായിരുന്നു. സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോൺ ജെബരാജ് നേതൃത്വം നൽകി. SIAG യൂത്ത് ഡയറക്ടർ  പാസ്റ്റർ ലിൻസൺ സാമുവേൽ അധ്യക്ഷനായിരുന്നു. മലബാറിലെ യുവജനങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ സുവിശേഷ സത്യങ്ങൾക്കു വേണ്ടി ധീരതയോടെ നിൽക്കുന്നതിനായി ക്‌ളാസ്സുകൾ ലഭിച്ചു. ഡിസ്ട്രിക്ട് സി.എ കമ്മറ്റി കോർഡിനേറ്റ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here