SIAG: റവ.വി.റ്റി ഏബ്രഹാം ജനറൽ സുപ്രണ്ട്; പാസ്റ്റർ.കെ.ജെ മാത്യു ജനറൽ സെക്രട്ടറി

0
1390

വാർത്ത: പാസ്റ്റർ അനീഷ് എം ഐപ്പ്

കന്യാകുമാരിറവ.വി.റ്റി ഏബ്രഹാം SIAG ജനറൽ സുപ്രണ്ടായി 5-ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു, അസ്സി.സുപ്രണ്ടായി പാസ്റ്റർപോൾ തങ്കയ്യയും, ജനറൽ സെക്രട്ടറി ആയി പാസ്റ്റർ.കെ.ജെ മാത്യുവും, ജനറൽ ട്രഷറാർ ആയി പാസ്റ്റർ.റ്റി സത്യനേശനും തെരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റർ.റ്റി.സത്യനേശൻ പുതുമുഖമാണ്.നിലവിൽ സതേൺ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ടായി പ്രവർത്തിക്കുന്നു.

കമ്മറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പ് നാളെ സെപ്. 26 ന് നടക്കും.

കന്യാകുമാരിയിൽ നടന്നുകൊണ്ടിരിക്കുന്ന SIAG 37 – മത് ജനറൽ കോൺഫ്രൻസിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്.  സെപ്റ്റംബർ  26 നു സമാപിക്കും. കന്യാകുമാരി ട്രൈ സീ ഹോട്ടൽ ഗ്രൗണ്ടിലാണ് കോൺഫറൻസ് നടക്കുന്നത്. മുഖ്യ സന്ദേശം ഏ.ജി ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഡോ.ഡി.മോഹൻ, SlAG ജനറൽ സൂപ്രണ്ട് പാസ്റ്റർ വി.റ്റി ഏബ്രഹാം , നോർത്ത് ഇന്ത്യ ജനറൽ സൂപ്രണ്ട് റവ.ഐവൻ പവാർ തുടങ്ങിയവർ നൽകി.. ഓർഡയ്ൻഡ് ശുശ്രൂഷകന്മാർക്കും, അംഗീകൃത സഭയിൽ നിന്നുള്ള സഭാ പ്രതിനിധികൾക്കും പങ്കെടുക്കുന്നു. സതേൺ സിസ്ട്രിക്ട് കൗൺലിലാണ് ആതിഥേയത്വം വഹിക്കുന്നത്. പാസ്റ്റർ റ്റി.സത്യനേശന്റെ നേതൃത്വത്തിൽ പാസ്റ്റർ എൻ.പീറ്റർ ജനറൽ കൺവീനറായും മറ്റ് വിവിധ കമ്മറ്റികളും  പ്രവർത്തിച്ചു വരുന്നു.

Advertisement

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here