എസ്.ഐ ഏ.ജി യൂത്ത് വിങ്ങ്: മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ജൂലൈ 29 ന്

എസ്.ഐ ഏ.ജി യൂത്ത് വിങ്ങ്: മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ജൂലൈ 29 ന്

വാർത്ത: വി.വി. എബ്രഹാം 

കോഴിക്കോട് : സമാനതകളില്ലാത്ത അക്രമണ പരമ്പരയിൽ തകർക്കപ്പെട്ട മണിപ്പൂർ ജനതയുടെ സമാധാനത്തിന്നായി, സൗത്ത് ഇന്ത്യ അസംബ്ളീസ് ഓഫ് ഗോഡ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ജൂലൈ 29 ന്  ശനിയാഴ്ച കോഴിക്കോട് നടക്കും. വൈകുന്നേരം 4.30ന് കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തിൽ ഏജി  മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വി.ടി എബ്രഹാം, കൽപ്പറ്റ എംഎൽഎ അഡ്വ. ടി. സിദ്ധിഖ്  കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. യൂത്ത് വിങ്ങ് പ്രസിഡന്റ് പാസ്റ്റർ ലിൻസൺ സാമൂവേൽ നേതൃത്വം നൽകും.

Advertisement