സമൂഹമാധ്യമങ്ങളിൽ വ്യാപക ഹാക്കിങ്; നിർദ്ദേശങ്ങളുമായി പോലീസ്

0
2025

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം

വാർത്ത: സന്ദീപ് വിളമ്പുകണ്ടം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാട്സാപിൽ റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ എനേബിള്‍ ചെയ്യണമെന്നാണ് കേരള പോലീസ്  സൈബര്‍ ഡോം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വാട്സാപ് റ്റൂ ഫാക്ടര്‍ ഓത‍ന്‍റിക്കേഷനായി ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും ചേര്‍ക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു ഫാക്ടര്‍ ഓതന്‍റിഫിക്കേഷന്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്.

സൈബര്‍ഡോം പങ്കുവച്ച കുറിപ്പ്: ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിന് 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്സപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധക്കേണ്ടതുമാണ്.

വാട്സാപ് റ്റൂ ഫാക്ടര്‍ ഓത‍ന്‍റിക്കേഷൻ ചെയ്യേണ്ട വിധം വീഡിയോയിൽ വീക്ഷിക്കാം.👇

 

LEAVE A REPLY

Please enter your comment!
Please enter your name here