അറിയാത്ത വഴികൾ

0
1375

സ്പർശനം

അറിയാത്ത വഴികൾ

ടി.എം.മാത്യു

സാഫ്  സങ്കീർ പറയാലോ മാറ്റിയാൽ ത്തനം-77 എഴുതിയത്
തകർന്ന മനസ്സുള്ള ആർക്കോ
വേണ്ടിയാണെന്നുവേണം കരുതാൻ. ഒരുപക്ഷേ
അദ്ദേഹത്തിന്റെ അപ്പോഴത്തെ മനോനിലയിൽ
എഴുതിയതാവാനും സാധ്യതയുണ്ട്.
അതുപോലെയാണ് അതിലെ ഓരോ വാക്യവും.
രണ്ടാം വാക്യം മുമ്പ് നമ്മൾ
ചിന്തിച്ചതാണെങ്കിലും ഒരിക്കൽകൂടി
ഉദ്ധരിക്കട്ടെ: സങ്കീർത്തനം 77: 2-9
2.”കഷ്ടദിവസത്തിൽ ഞാൻ യഹോവയെ
അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ
മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം
നിരസിച്ചു.
3. ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു;
ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു
വിഷാദിക്കുന്നു. സേലാ.
4. നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു;
സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ
വ്യാകുലപ്പെട്ടിരിക്കുന്നു.
5. ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ
സംവത്സരങ്ങളെയും വിചാരിക്കുന്നു.
6. രാത്രിയിൽ ഞാൻ എന്റെ സംഗീതം
ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ
ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന
കഴിക്കുന്നു.
7. കർത്താവു എന്നേക്കും തള്ളിക്കളയുമോ?
അവൻ ഇനി ഒരിക്കലും
അനുകൂലമായിരിക്കയില്ലയോ?
8. അവന്റെ ദയ സദാകാലത്തേക്കും
പൊയ്പോയോ? അവന്റെ വാഗ്ദാനം
തലമുറതലമുറയോളം ഇല്ലാതെയായപോയോ?
9. ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ?
അവൻ കോപത്തിൽ തന്റെ കരുണ
അടെച്ചുകളഞ്ഞിരിക്കുന്നുവോ?”
എത്ര ദുഖവും നിരാശയും നിറഞ്ഞ
വാക്കുകളാണിവ. ഇതുപോലെയുള്ള ഒരു
മാനസികാവസ്ഥയിലാണ് താങ്കൾ എങ്കിൽ
തുടർന്ന് ആസഫ് പറയുന്ന ചില കാര്യങ്ങൾ
നിങ്ങൾക്കുവേണ്ടി ഉള്ളതാണ്.
ആസാഫിനെപ്പോലെ നമുക്കും ചോദ്യങ്ങളുടെ
ഒരു വലിയ ഭാണ്ഡം ദൈവത്തിനു മുമ്പിൽ
സമർപ്പിക്കാൻ ഉണ്ടാകും, ‘എന്തുകൊണ്ട്’,
‘എങ്ങനെ’, ‘എപ്പോൾ’, ‘എത്ര നാൾ’……

ആസാഫിന്റെ ചോദ്യങ്ങളുംഈവിധത്തിലുള്ളവയായിരുന്നു. എന്നാൽ
– ഇവയുടെ ഉത്തരം അദ്ദേഹം കണ്ടെത്തിയത്
മറ്റൊരു വിധത്തിലായിരുന്നു. പതിമൂന്നാം വാക്യം
നമുക്കൊന്ന് ശ്രദ്ധിക്കാം, ‘ദൈവമേ നിന്റെ വഴി
വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെ പോലെ
വലിയ ദൈവം ആരുമുള്ളൂ?’

അതുപോലെ മറ്റൊന്ന് പത്തൊമ്പതാം
വാക്യമാണ് നിന്റെ വഴി സമുദ്രത്തിലും നിന്റെ
പാതകൾ വെള്ളത്തിലും ആയിരുന്നു: നിന്റെ
കാൽ ചുവടുകളെ അറിയാതെയും ഇരുന്നു.’

ദൈവത്തിലുള്ള തന്റെ വിശ്വാസം അടിവരയിട്ട്
ഉറപ്പിക്കുന്നു രണ്ട് വാക്യങ്ങൾ.
ദൈവം നടത്തുന്ന വഴികളെക്കുറിച്ചു ഒരാൾക്ക്
ബോധ്യം ഉണ്ടാകുമ്പോഴാണ് പ്രതികൂല
സാഹചര്യങ്ങളിലും ആഴമേറിയ ഉറപ്പ് അയാൾ
നേടുന്നത്, ദൈവത്തിന്റെ വഴി അറിയുക
എന്നത് ഒരു ഭക്തനെ സംബന്ധിച്ചു ഏറെ
ആശ്വാസം നല്കുന്നതും അദ്ദേഹത്തെ
ബലപ്പെടുത്തുന്നതുമാണ്. ദൈവത്തിന്റെ
രണ്ടുവിധം വഴികളാണ് അസാഫ്
കണ്ടെത്തിയത്.

ദൈവത്തിന്റെ വഴി വിശുദ്ധമാകുന്നു

വാക്യം 13 “ദൈവമേ, നിന്റെ വഴി
വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ
വലിയ ദൈവം ആരുള്ളു?”

ദൈവം നമ്മെ നടത്തുവാനാഗ്രഹിക്കുന്നത്
വിശുദ്ധിയുടെ വഴിയിലൂടെയാണ്. അത്
വിശുദ്ധിയിൽനിന്നും വിശുദ്ധിയിലേക്കുള്ള
നിരന്തര യാത്രയാണ്. അശുദ്ധി അവിടെ ഇല്ല.
അവിടെ സംസാരം, പ്രവർത്തി, ഇടപാടുകൾ,
ക്രയവിക്രയങ്ങൾ, തൊഴിൽ എല്ലാത്തിന്റെയും
മാനദണ്ഡം നീതിയും വിശുദ്ധിയും മാത്രമാണ്.
യാതൊരു അശുദ്ധിക്കും ആ വഴിയിൽ
– സ്ഥാനമില്ല. വിശുദ്ധിയുടെ വഴി കണ്ടെത്തുവാൻ
നമ്മെ സഹായിക്കുന്നത് ദൈവവചനമാണ്.
നമ്മൾ വചനപ്രകാരം നടക്കണമെന്നതാണ്

ദൈവേഷ്ടം. “ദൈവത്തിന്റെ ഇഷ്ടമോ
നിങ്ങളുടെ ശുദ്ധീകരണം തന്നെ.”

ദൈവത്തിന്റെ വഴി സമുദ്രത്തിലൂടെയും
പെരുവെള്ളത്തിലൂടെയുമാണ്

വാക്യം 19: “നിന്റെ വഴി സമുദ്രത്തിലും നിന്റെ
പാതകൾ പെരുവെള്ളത്തിലും ആയിരുന്നു;
നിന്റെ കാൽചുവടുകളെ
അറിയാതെയുമിരുന്നു.”
വിശുദ്ധി മാത്രമല്ല രഹസ്യവുമാണ് ദൈവ
വഴി. വെള്ളത്തിലൂടെ നടക്കുന്നതുപോലെവഴി
കാണാൻകഴിയാത്തതും തറയിലോ മണലിലോ
നടക്കുന്നതുപോലെ കാൽപ്പാടുകൾ
ശേഷിപ്പിക്കാത്തതുമാണ്. ദൈവം നടത്തുന്ന
വഴികൾ എല്ലായ്പോഴും അതീവ രഹസ്യമായി
തോന്നുന്നവയാണ്; അപ്പോഴും ദൈവമാണ്
തന്നെ നടത്തുന്നതെന്നു
നടത്തപ്പെടുന്നയാൾക്കു മനസിലാകുകയും
ചെയ്യും. അത് അത്ഭുതമാണ്.
സമുദ്രത്തിൽ ദൈവത്തിന്റെ വഴിയുണ്ടെന്നു
പറയുമ്പോൾ അത് കടലിനടിയിൽകൂടിയോ
കടലിനുമുകളിൽകൂടിയോ ആകാം, അതും

ദൈവേഷ്ടമാണു താനും. കാട്ടിത്തരുന്ന വഴിയേ
നടക്കുക; അതുമാത്രമേ നമ്മൾ
ചെയ്യേണ്ടതായുള്ളു. അനേകം ദൈവദാസന്മാരും ദാസിമാരും ഈ അജ്ഞാത
വഴിയേ നമുക്ക് മുമ്പേ നടന്നു കയറിയവരാണ്.

നമുക്കും വിശ്വാസത്തിന്റെ ചുവടുകൾ വച്ച് ദൈവത്തോടൊപ്പം നടക്കാം.
പ്രതിസന്ധിവേളകളിൽ ദൈവം വഴി കാട്ടിത്തരും.
ആ വഴി വിശുദ്ധമാണ്; അജ്ഞാതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here