കണ്ണില്ലാതെ കരയുന്നവർ
കണ്ണില്ലാതെ കരയുന്നവർ
ടി.എം.മാത്യു
ആ മനുഷ്യനു കണ്ണില്ലായിരുന്നു.
അവന്റെ ശിഷ്യന്മാർ അവനോടു: റബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ
ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം
യേശു നിലത്തു തുപ്പി തുപ്പൽ കൊണ്ട് ചേറുണ്ടാക്കി ചേറു അവന്റെ
“നീ ചെന്നു ശിലോഹാം കുളത്തിൽ കഴുകുക” എന്നു അവനോടു
സൃഷ്ടാവിനു മാത്രമേ സൃഷ്ടിയുടെ
എന്തു ചെയ്യണമെന്ന് യേശുവിനു ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. മണ്ണു
നമ്മുടെ ആവശ്യം പരിഹരിക്കാൻ എന്താണ് വേണ്ടിയതെന്നു ദൈവത്തിനറിയാം. നമുക്കു വേണ്ടി എന്തു ചെയ്യണമെ
ചിലരുടെ പ്രാർത്ഥന കേൾക്കുമ്പോൾ ഇവർ ദൈവത്തോട് കല്പിക്കുകയാണെന്നു നമുക്ക് തോന്നും. അതുചെയ്യണം, ഇതുചെയ്യണം എന്നൊക്കെ ദൈവത്തിനു നിർദ്ദേശങ്ങൾ കൊടുക്കുന്ന ചിലരുണ്ട്. ഏലീയാവിനെയോ എലീശായെയോ മോശയെപ്പോലെയോ ഉള്ളവർക്കായി ദൈവം അങ്ങനെ പ്രവർത്തിച്ചിട്ടുണ്ട് എന്നതുകൊണ്ട് ഞാനോ നിങ്ങളോ ദൈവത്തിനു നിർദ്ദേശം കൊടുക്കാൻ പോയാൽ എന്താകും ഫലം? മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ കഴിഞ്ഞേക്കാം എന്നതിലപ്പുറം മറ്റൊന്നും പലരുടെയും കാര്യത്തിൽ നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. നമ്മൾ ദൈവത്തിനും ദൈവവചനത്തിനും കീഴ്പ്പെട്ടിരിക്കുന്നതാണ് ഭംഗി.
ഭക്ത ശിരോമണിയായ ഇയ്യോബിനോട് ദൈവം ചോദിക്കുന്നത്, “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടോ?”
അപ്പോസ്തോലനായ വിശുദ്ധ പൗലോസ് റോമർക്കെഴുതിയ ലേഖനത്തിൽ പറയുംപോലെ, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ. “
കഷ്ടതയുടെ നടുവിൽ നാമും ചിലപ്പോൾ പലതും ആഗ്രഹിച്ചുപോകും. സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ലോട്ടറി എടുത്ത് അത് അടിക്കാൻ പ്രാർത്ഥിച്ചിട്ടുള്ളവരെ എനിക്ക് അറിയാം. കരം കൊടുക്കാൻ ഇല്ലാതെവന്നപ്പോൾ പത്രോസ് ചൂണ്ടയിട്ട് പിടിച്ച മീനിന്റെ വായിൽനിന്നു പണം കിട്ടിയതുപോലെ അത്ഭുതം നടക്കണമെന്ന് ആഗ്രഹിച്ചവരുണ്ട്. രോഗസൗഖ്യത്തിനുവേണ്ടി നയമാനെപ്പോലെ എന്തും ചെയ്യാൻ തയ്യാറുള്ളവരുണ്ട്. “കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെകിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു” എന്ന് വീടിന്റെ അകത്തളങ്ങളിലിരുന്നു കരയുന്നവർ കണ്ടേക്കാം. അവരുടെ നിരാശ ആവശ്യസമയത്തു കർത്താവു വന്നില്ലല്ലോ എന്നതായിരിക്കാം.
എന്നാൽ യേശു ആവശ്യക്കാരെ തേടിവരുന്നവനാണ്. ഈ ജന്മനാ കുരുടനായവനെപ്പോലെയോ, ബേത്ത്സെയിദ കുളക്കരയിലെ രോഗിയെപ്പോലെയോ, നയിനിലെ വിധവയായ അമ്മയെപ്പോലെ വിരഹദുഃഖത്തിലോ, എല്ലാം നഷ്ടമായെന്നുകരുതി ഗുരുവിനെയും കൂട്ടുകാരെയും വിട്ടു നിരാശയോടെ വീണ്ടും മീൻപിടിക്കാൻ പോയ പത്രോസിനെയും കൂട്ടുകാരെയും പോലെയോ ഒരുപക്ഷെ നിങ്ങൾ ആയിരിക്കാം. നിങ്ങൾക്ക് ഒരു അന്ധനെപ്പോലെ യേശുവിന്റെ കരുതലോ സ്നേഹമോ കാണാൻ കഴിഞ്ഞെന്നു വരികയില്ല. എന്നാൽ യേശു നിങ്ങളെ കാണുന്നു. നിങ്ങൾക്കുവേണ്ടി എന്ത് ചെയ്യണമെന്ന് യേശുവിന് അറിയാം.
യേശുവിന്റെ സഹോദരനും അപ്പോസ്തോലനുമായ യാക്കോബ് വിളിച്ചു പറയുന്നത് കേൾക്കുവിൻ: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.”
Advertisement