മലയാളിക്ക് ഓസ്‌ട്രേലിയൻ അണ്ടർ 19 ബാഡ്മിൻറൻ കിരീടം

മലയാളിക്ക് ഓസ്‌ട്രേലിയൻ  അണ്ടർ 19 ബാഡ്മിൻറൻ കിരീടം

പെർത്തിൽ നടന്ന അണ്ടർ 19 ഓസ്ട്രേലിയൻ ബാഡ്മിൻറൻ ചാംപ്യൻഷിപ്പിൽ ഇമ്മാനുവൽ സ്റ്റീഫൻ സാം ജേതാവ്.ഫൈനലിൽ ലാൻഡൻ ഹോസിയ കുർനിയാവനെ പരാജയപ്പെടുത്തി (16-21, 21-15, 21-18). 

സ്റ്റീഫൻ - നിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകനും സുവിശേഷകനും അനേകഗാനങ്ങൾ രചിക്കുകയും ചെയ്ത ഡോക്ടർ പി. കെ സാം മല്ലിശ്ശേരിയുടെ ( പുത്തൻവീട്) കൊച്ചു മകനും ബ്രിസ്ബൻ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിലെ അംഗവുമാണ് ഇമ്മാനുവൽ സ്റ്റീഫൻ.

എം.ജി.സർവകലാശാലാ മുൻ വോളിബോൾ താരമായ സ്റ്റീഫൻ സാം കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഡോ.സാംസൻ എം.ജി.സർവകലാശാലാ വോളിബോൾ ക്യാപ്റ്റനായിരുന്നു. മക്കളുടെ പരിശീലനം കൂടി കണക്കിലെടുത്ത് സ്റ്റീഫൻ സാം ബ്രിസ്ബെയ്നിൽ ബാഡ്മിൻറൻ അക്കാദമി നടത്തുന്നു. 

  ഇമ്മാനുവലിൻ്റെ ജ്യേഷ്ഠൻ എ ഫ്രം സ്റ്റീഫൻ സാം എബൗവ് 19 വിഭാഗത്തിൽ ഓസ്ട്രേലിയൻ (ജൂനിയർ)റണ്ണർ അപ്പ് ആണ്.

Advertisement