സണ്ടേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സെപ്. 22 ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് നടത്തുന്ന ഫസ്റ്റ് സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പ്രാദേശിക സഭകളിൽ നടക്കും. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സഭകൾക്കുമുള്ള ക്വസ്റ്റ്യൻ പേപ്പർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മാർക്കിനു പകരം ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഇദംപ്രഥമമായാണ് സണ്ടേസ്കൂൾ പരീക്ഷ സെമസ്റ്റർ രീതിയിൽ നടത്തുന്നത്.