15 വർഷം ഞാനും സണ്ടേസ്കൂൾ അദ്ധ്യാപകനായിരുന്നിട്ടുണ്ട്: മോൻസ് ജോസഫ് എംഎൽഎ

15 വർഷം ഞാനും സണ്ടേസ്കൂൾ അദ്ധ്യാപകനായിരുന്നിട്ടുണ്ട്: മോൻസ് ജോസഫ് എംഎൽഎ

പട്ടിത്താനം : പതിനഞ്ച് വർഷം  സണ്ടേസ്കൂൾ അദ്ധ്യാപകനായിരുന്നിട്ടുണ്ടന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. സണ്ടേസ്കൂളിൽ പഠിപ്പിക്കാൻ ലഭിക്കുന്ന അവസരം ഒരു ഭാഗ്യമായി കാണണമെന്നും സണ്ടേസ്ക്കൂൾ അദ്ധ്യാപനം ഒരു ദൈവീക ശുശ്രൂഷയും ആണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ആയിക്കഴിഞ്ഞപ്പോൾ സന്ദർശകർ ഞായറാഴ്ചകളിൽ ക്ലാസ്സിനു പുറത്തുവന്ന്  കാത്തുനിൽക്കാൻ തുടങ്ങിയപ്പോൾ വിദ്യാർത്ഥികൾക്കും മറ്റു ക്ലാസ്സുകൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി പഠിപ്പിക്കുന്നത് നിർത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ സുനിൽ വേട്ടമല ശുശ്രൂഷിക്കുന്ന പട്ടിത്താനം നസ്രേത്ത് ഐപിസി സണ്ടേസ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐപിസി കുറവിലങ്ങാട് സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ കെ. ജെ മാത്യുകുട്ടി  അധ്യക്ഷത വഹിച്ചു. ഐപിസി സ്‌റ്റേറ്റ് കൗൺസിൽ മെമ്പർ സന്തോഷ് എം പീറ്റർ മുഖ്യ സന്ദേശം നൽകി.

Advertisement