സംസ്ഥാന പി വൈ പി എ ക്യാമ്പിന് അനുഗ്രഹീത സമാപ്തി 

0
2509

 
കുമ്പനാട് : അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ  ഡിസംബർ 26 ന്   ആരംഭിച്ച 71-മത് സംസ്ഥാന പി വൈ പി എ എക്സോഡസ് ത്രിദിന ക്യാമ്പിനുു അനുഗ്രഹീത സമാപ്തി.

2 തിമോ 2:3 ആസ്പദമാക്കി “ക്രിസ്തുവേശുവിന്റെ നല്ല ഭടനായി നീയും എന്നോട് കൂടെ കഷ്ടം സഹിക്ക..” എന്ന വാക്യത്തെ ഉദ്ധരിച്ചു കൊണ്ട് ആദ്യ സെഷൻ മുതൽ അവസാന സെഷൻ വരെ അനുഗ്രഹിക്കപ്പെട്ട രീതിയിൽ നടന്നു.

പാസ്റ്റർ വർഗീസ് മത്തായി അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്ഘാടനം നിർവഹിച്ചു. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ ആമുഖ സന്ദേശം നൽകി. പാസ്റ്റർ ഫിലിപ്പ് പി തോമസ് ആദ്യ സെഷനിൽ മുഖ്യ പ്രഭാഷണം നടത്തി.

പാസ്റ്റർമാരായ കെ സി തോമസ്, സാം ജോർജ്, എബ്രഹാം ജോർജ്, ബാബു ചെറിയാൻ, പ്രിൻസ് തോമസ് റാന്നി, വി പി ഫിലിപ്പ്, സാം പനച്ചയിൽ, ജോ തോമസ്, ഷിബു സാമുവേൽ, സൈമൺ ചാക്കോ, സ്റ്റാൻലി ഡാനിയേൽ, എന്നിവർ വിവിധ സെഷനുകളിൽ ക്‌ളാസ്സുകൾ നയിച്ചു.

മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി, ഡോ ബ്ലെസ്സൺ മേമന, ബിനോയി ചെറിയാൻ, ജോൺസൻ അടൂർ, ബിജോയ് തമ്പി, ജമൽസൺ പി ജേക്കബ്, സ്റ്റാൻലി വയല, വിൽജി തോമസ് എന്നിവർ ഗാന ശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകി.

400 അംഗങ്ങളെ മാത്രം പരിമിതപ്പെടുത്തുവാൻ ക്രമീകരിച്ച ക്യാമ്പിൽ ഏകദേശം 790 അംഗങ്ങൾ രജിസ്ട്രേഷൻ ചെയ്തു. ആർഭാടങ്ങളില്ലാതെ നടത്തപ്പെട്ട 71-മത് സംസ്ഥാന ക്യാമ്പ് പി വൈ പി എയുടെ ചരിത്രത്തിൽ ഇടംപിടിക്കും എന്നതിൽ സംശയമില്ല , ആത്മീയ മൂല്യങ്ങൾക്ക് കോട്ടം വരാതെ ഈ വർഷത്തെ ക്യാമ്പ് ക്രമീകരിക്കുവാൻ സാധിച്ചു എന്നുള്ളത് ഏറെ അഭിമാനത്തിന് വക നൽകുന്നു.

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ആദ്യദിനം രാത്രി 10 :00 മുതൽ നേതൃത്വം നൽകിയ കാത്തിരിപ്പ് യോഗത്തിൽ 17 കുഞ്ഞുങ്ങൾ പുതിയതായി പരിശുദ്ധാത്മ അഭിഷേകത്താൽ നിറയപ്പെട്ടു.

പാസ്റ്റർ ജോ തോമസ് നയിച്ച സെഷനിൽ കർത്താവിന് വേണ്ടി വിശുദ്ധിയോടെ ജീവിക്കുവാൻ 10 വ്യക്തികൾ തീരുമാനമെടുത്തു.

പാസ്റ്റർ ബാബു ചെറിയാന്റെ ശുശ്രുക്ഷയിൽ സുവിശേഷ വേലയ്ക്കായി സമർപ്പണം ചെയ്യുവാൻ 39 അംഗങ്ങൾ തീരുമാനമെടുത്തു.

പാസ്‌റ്റർ സാം ജോർജിന്റെ ശുശ്രുക്ഷയിൽ കർത്താവിന് വേണ്ടി നല്ല ഭടന്മാരാകുവാൻ 14 കുഞ്ഞുങ്ങൾ തീരുമാനം കൈ കൊണ്ടു. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നയിച്ച കുട്ടികളുടെ സെഷൻ ഏറെ ശ്രദ്ധയാകർഷിച്ചു.

പ്രളയ സമയത്തു സംസ്ഥാന പി വൈ പി എ അംഗങ്ങളോടൊപ്പം രക്ഷാ പ്രവർത്തനത്തിന് സഹകരിച്ച നാല് മൽസ്യ തൊഴിലാളികൾക്ക് ക്യാഷ് അവാർഡും പി വൈ പി എ പ്രവർത്തകരായ ബ്ലെസ്സൺ അടൂർ, ബിബിൻ കല്ലുങ്കൽ, കുര്യൻ ആലപ്പുഴ എന്നിവരെ വിശേഷാൽ ആദരിക്കുകയും ചെയ്തു. പാസ്റ്റർ സണ്ണി കുരിയൻ വാളകം മുഖ്യ അഥിതിയായിരുന്നു സമ്മേളനത്തിൽ സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ ബ്രദർ അജി കല്ലുങ്കൽ അധ്യക്ഷത വഹിച്ചു.

മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സിക്ക് സംസ്ഥാന പി.വൈ.പി.എയുടെ വകയായി മെമെന്റോ ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്ജ് സമ്മാനിച്ചു.

പാസ്റ്റർ. ജോൺ റിച്ചാർഡ്,  പി.എം ഫിലിപ്പ്, . സണ്ണി മുളമൂട്ടിൽ,  പീറ്റർ മാത്യു കല്ലൂർ,  പി.വി കുട്ടപ്പൻ പുനലൂർ,  പി.കെ ദേവസ്സി ഒറ്റപ്പാലം,  ബിജു വർഗീസ് രാമക്കൽമേട്‌,  ജി. കുഞ്ഞച്ചൻ വാളകം എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇവാ അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ബെറിൽ ബി തോമസ്, ഇവാ ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്,  സന്തോഷ് എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകി.

ബ്രദർ ഫിന്നി പി.മാത്യു ക്യാമ്പിന്റെ കൺവീനറായും അതോടൊപ്പം ക്യാമ്പിന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിന് കൊട്ടാരക്കര മേഖലാ പി വൈ പി എ പ്രവർത്തകർ & എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ബിൻസ് ജോർജ്,  ബ്ലസ്സൺ മണക്കാല,  ദീപു ഉമ്മൻ,  മോസസ് ബി. ചാക്കോ, പി വൈ പി എ ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ,  ബിബിൻ വെട്ടിക്കൽ എന്നിവർ പ്രവർത്തിച്ചു.

 ജസ്റ്റിൻ രാജ്, പാസ്റ്റർ തോമസ് ജോർജ് ശൂരനാട്, പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ ഷാൻസ് ബേബി, പാസ്റ്റർ സാം ചാക്കോ, പാസ്റ്റർ ബൈജു ചാക്കോ,പാസ്റ്റർ മനു വർഗീസ് എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു.

  

LEAVE A REPLY

Please enter your comment!
Please enter your name here