മരണത്തില്‍ നിന്നും ജീവനിലേയ്ക്ക്; ഇത് മോളിക്കുട്ടിയുടെ തിരിച്ചുവരവിന്‍റെ കഥ
മരണത്തില്‍ നിന്നും ജീവനിലേയ്ക്ക്
ഇത് മോളിക്കുട്ടിയുടെ തിരിച്ചുവരവിന്‍റെ കഥ
തയ്യാക്കിയത്: കൊച്ചുമോന്‍ ആന്താര്യത്ത്, ഷാര്‍ജ
മരണത്താഴ്വര താണ്ടി ജീവിതത്തിലേക്ക് തിരികെക്കയറിയ മോളിക്കുട്ടിക്ക് ഇത് രണ്ടാം ജന്മം. പുതുജീവന്‍റെ പുതുപുലരിയിരുന്ന് സ്തോത്രം ചെയ്യാനല്ലാതെ മറ്റൊന്നും മോളിക്കിന്നാവുന്നില്ല. 'ദൈവം താങ്ങിയതിനാല്‍ ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു' എന്ന വാക്കുകളിലും കണ്‍കളിലും അത്ഭുതത്തിന്‍റെ നക്ഷത്രത്തിളക്കം.
മോളികുട്ടിയും ഭർത്താവ് അഗസ്റ്റിന്‍ ജോസെഫും
മാര്‍ച്ച് രണ്ടിനു ഷാര്‍ജയില്‍ വിമാനമിറങ്ങുമ്പോള്‍ മോളിക്കറിയില്ലായിരുന്നു ഷാര്‍ജയില്‍ താനൊരു അത്ഭുതമാകുമെന്ന്. വളകോട് ഐപിസി സഭാംഗവും ഉപ്പുതറ കാവുക്കാട്ട് അഗസ്റ്റിന്‍ ജോസഫിന്‍റെ ഭാര്യയുമായ മോളിക്കുട്ടി കഴിഞ്ഞതെല്ലാം ഓര്‍ത്ത് എണ്ണിയെണ്ണി സ്തുതിക്കുകയാണ്. തങ്ങളുടെ മകള്‍ ഷിനിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ നിമിത്തം ആശ്വസിപ്പിക്കുന്നതനായി ഭര്‍ത്താവ് അഗസ്റ്റിന്‍ ജോസഫുമൊത്ത് എത്തിയതായിരുന്നു ഇരുവരും.
മാര്‍ച്ച് മൂന്നിനു ഞായറാഴ്ച സഭാ ആരാധനയ്ക്ക് ഷാര്‍ജ ഐപിസി വര്‍ഷിപ്പ് സെന്‍ററില്‍ മകള്‍ ഷിനി, മരുമകന്‍ ജോബി, കൊച്ചുമകന്‍ എയ്ഡന്‍ എന്നിവരുമായി എത്തുകയും മോളിക്കുട്ടി സാക്ഷ്യം പറയുകയും ചെയ്തു. സാക്ഷ്യം പറഞ്ഞ് ഇരുന്ന് ഏകദേശം 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ മോളിക്കുട്ടി കസേരയില്‍ നിന്നും താഴെ വീണു. സഭാരാധനയില്‍ പങ്കെടുത്തിരുന്ന പല നേഴ്സുമാര്‍ ഉണ്ടായിരുന്നതിനാല്‍ അപ്പോള്‍ത്തന്നെ മോളിക്കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ ചെയ്തു തുടങ്ങി. ആംബുലന്‍സ് എത്തിയപ്പോഴെക്കും അതീവഗുരുതരാവസ്ഥയിലേയ്ക്ക് മോളിക്കുട്ടി എത്തി. പള്‍സ് നിന്നു. രക്തം ഛര്‍ദ്ദിച്ചു. സിപിആര്‍ ചെയ്യുവാന്‍ തുടങ്ങി. അവിടെ വെച്ചുതന്നെ രണ്ടു ഷോക്ക് കൊടുത്തു. പള്‍സ്ലെസ് ആക്റ്റിവിറ്റി എന്ന് ഇസിജിയില്‍ തെളിഞ്ഞു. പിന്നീട് ഉണ്ടാകുന്ന ഞവ്യവോ അ്യെീഹെേല ആണ്. ഷാര്‍ജയിലെ ഹോസ്പിറ്റലില്‍ എത്തിച്ചു.
സഭാരാധനയ്ക്കിടയില്‍ കുഴഞ്ഞുവീണ സംഭവത്തിനു സാക്ഷിയായ വിശ്വാസികള്‍ ഒന്നടങ്കം ആരാധനയില്‍ നിന്നും നിലവിളിയോടുകൂടിയ പ്രാര്‍ഥനയിലേക്കു വഴിമാറി. പള്‍സ് ഇല്ലാതെ ആംബുലന്‍സില്‍ കയറ്റിയ മോളിക്കുട്ടി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഹാര്‍ട്ട് റേറ്റ് 122 ആയി. ഡോക്ടേഴ്സ് പറഞ്ഞതനുസരിച്ച് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായ ഒരാള്‍ക്ക് ഹാര്‍ട്ട് റേറ്റ് 120 ല്‍ കൂടുന്നത് വളരെ വിരളമാണ്. അത് പ്രതീക്ഷയ്ക്ക് വക നല്‍കും.
എങ്കിലും ഏത് സമയത്തും നിങ്ങള്‍ക്ക് ഒരു ദുഃഖവാര്‍ത്ത പ്രതീക്ഷിക്കാം. ഒന്നുകില്‍ ഇനിയും കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകാം. അതിനെ അതിജീവിക്കാന്‍ മോളികുട്ടിക്ക് സാധ്യത കുറവാണ്, അല്ലെങ്കില്‍ ആള്‍ കോമയില്‍ ആകാം. എന്നാലും പ്രാര്‍ഥിക്കുക ദൈവത്താല്‍ അസാധ്യമായി ഒന്നുമില്ല. വൈദ്യശാസ്ത്രപ്രകാരം പ്രതീക്ഷയ്ക്ക് വക ഒന്നും ഇല്ലായിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ചില ദിവസം, ശേഷം ഐസിയുവില്‍ ഈ സമയങ്ങളില്‍ എല്ലാം സഭ ഒന്നടങ്കം പ്രാര്‍ഥനയോടെ ആയിരുന്നു. ഇതേസമയം മോളിക്കുട്ടിക്ക് അസാധാരണമായ വ്യത്യാസം ഉണ്ടാകുവാന്‍ തുടങ്ങി. പെട്ടെന്നു തന്നെ വാര്‍ഡിലേക്കു മാറ്റി. ഏതാണ്ട് 20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാര്‍ച്ച് 23ന് ഡിസ്ചാര്‍ജായി.
മാര്‍ച്ച് 24നു ദൈവസഭയില്‍ വന്നു മോളിക്കുട്ടി സാക്ഷ്യം പറഞ്ഞ് മാര്‍ച്ച് 28ന് നാട്ടിലേയ്ക്ക് ആരോഗ്യത്തോടെ യാത്ര ചെയ്തു. 'നമ്മള്‍ ഒരുമിച്ച് വന്നിട്ട് നീ എന്നെ തനിച്ചാക്കി പോകുവാണോ' എന്ന ഭര്‍ത്താവ് അഗസ്റ്റിന്‍റെ കരച്ചിലിനു മുമ്പില്‍ ദൈവസഭ ഒന്നടങ്കം കരഞ്ഞു.
അന്നേ ദിവസം നടക്കേണ്ട വുമന്‍സ് ഫെലോഷിപ്പ് ആനിവേഴ്സറി മാറ്റിവെച്ച് ആ സമയവും പ്രാര്‍ഥനയ്ക്കായി സമയം വേര്‍തിരിച്ച സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ്, അസോസിയേറ്റ് പാസ്റ്റര്‍ റോയി ജോര്‍ജ്ജ് എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മരണതാഴ്വരയില്‍ നിന്നും ജീവനിലേയ്ക്ക് മോളിക്കുട്ടിയെ വിടുവിച്ചെങ്കില്‍ ഇന്നും നാം പ്രാര്‍ഥിച്ചാല്‍ അസാധ്യങ്ങളെ സാധ്യമാക്കുവാന്‍ കഴിയും. ആദ്യനൂറ്റണ്ടില്‍ ഉണ്ടായ അത്ഭുതങ്ങളും അടയാളങ്ങളും അവസാനിക്കുന്നില്ല. പ്രാര്‍ഥിക്കുന്ന സഭയില്‍ ഇന്നും അത്ഭുതം നടക്കുന്നു എന്നതിന് സാക്ഷികള്‍ ആണ് ഐപിസി വര്‍ഷിപ്പ് സെന്‍റര്‍ ഷാര്‍ജയിലെ ഒരോ വിശ്വാസികളും.
Advertisement
Advertisement