രക്ഷാ ദൂത് 2020: ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗങ്ങളും കുന്നംകുളത്ത്

0
217

കുന്നംകുളം : ശാരോൻ ഫെലോഷിപ്പ് ചർച്ച് – കുറുക്കൻപാറ യുടെ നേതൃത്വത്തിൽ 21 ദിവസ ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗങ്ങളും ഫെബ്രുവരി 9 മുതൽ മാർച്ച് 1 വരെ കുറുക്കാൻപാറ പ്രത്യാശ നഗറിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കുന്നു.ഫെബ്രുവരി 28 മുതൽ മാർച്ച് 1വരെ വൈകീട്ട് സുവിശേഷ യോഗം നടക്കുന്നതാണ്. പാസ്റ്റർ മാരായ അനീഷ് ചെങ്ങന്നൂർ, അനിൽ കോടിത്തോട്ടം, അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.

കൃപ വോയ്സ് സംഗീതം നിർവഹിക്കും. പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് – പ്രസിഡന്റ്, ഇവാ. പി.ടി. മത്തായി- സെക്രട്ടറി, പാസ്റ്റർ റെസ്റ്റിൻ തോമസ് – പ്രോഗ്രാം കോർഡിനേറ്റർ, ബ്രദർ രവീന്ദ്രൻ പി. – പബ്ലിസിറ്റി കൺവീനർ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here