ലൈറ്റ് ഓഫ് ലൈഫ് സമ്മേളനവും അവാർഡ് വിതരണവും തൃശ്ശൂരിൽ ഡിസം. 5 ഇന്നു മുതൽ

0
430

ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

ഷാജൻ മുട്ടത്ത്

തൃശ്ശൂർ : ലൈറ്റ് ഓഫ് ലൈഫ് മിനിസ്ട്രീസും പ്രയ്സ്‌ മെലഡീസും ചേർന്നൊരുക്കുന്ന ആത്മീയ സമ്മേളനവും സംഗീതവിരുന്നും അവാർഡ് ദാനവും ഡിസംബർ 5 മുതൽ 8 വരെ പറവട്ടാനി ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ, ജോയി പാറക്കൽ, റെനി ജോർജ്, ജോസ് വലപ്പാട്, അക്ബർ അലി എന്നിവർ പ്രസംഗിക്കും. ക്രൈസ്തവ സംഗീത രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പ്രയ്സ്‌ മെലഡീസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള സംഗീത സായാഹ്നം ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് ആറിന് നടക്കും. ദീർഘവർഷങ്ങളായി വിവിധ നിലകളിൽ സുവിശേഷ രംഗത്ത് പ്രവർത്തിച്ചുവരുന്ന ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു, റെനി ജോർജ്, ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ, കുട്ടിയച്ചൻ, ജോസ് ജോർജ്, തൃശ്ശൂർ ഡേവിഡ്, എം ഡി പോളി, ജോസ് വലപ്പാട് എന്നിവരെ യോഗത്തിൽ ആദരിക്കും. ജില്ലാ ജഡ്ജി  വിൻസെന്റ് ചാർലി സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ഷാജു ജോസഫ്, കെ.ഇ. ബോവസ്, ക്രിസ്റ്റോ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here