തൃശൂർ സോണൽ സൺഡേ സ്കൂൾ ഒരുക്കുന്ന സംഗീതവിരുന്നും അനുമോദന സമ്മേളനവും നാളെ സെപ്.10 ന്

0
564

ഷാജൻ മുട്ടത്ത്

 തൃശൂർ: തൃശൂർ സോണൽ സൺഡേ സ്കൂൾ ഒരുക്കുന്ന സംഗീതവിരുന്നും അനുമോദന സമ്മേളനവും സഹായ വിതരണവും സെപ്റ്റംബർ 10 ചൊവ്വാഴ്ച നാളെ വൈകിട്ട് 5. 30ന് നെല്ലിക്കുന്ന് ഐപിസി ഇമ്മാനുവേൽ ഹാളിൽ  നടക്കും. ഐപിസി തൃശ്ശൂർ വെസ്റ്റ് സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ഡോ. ജോൺ എസ് മരത്തിനാൽ (ഐ. പി.സി. മിസോറാം സ്റ്റേറ്റ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ
(ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) മുഖ്യസന്ദേശം നല്കും. സമ്മാനദാനം പാസ്റ്റർ വർഗീസ് മത്തായി ( മുൻ സൺഡേ സ്കൂൾ ഡയറക്ടർ )നിർവഹിക്കും. പാസ്റ്റർ സിനോജ് ജോർജ് (സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് ചെയർമാൻ), പാസ്റ്റർ ജോസ് തോമസ് (സ്റ്റേറ്റ് സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി), കുഞ്ഞച്ചൻ ജി. വാളകം ( കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ), സുവി.അജു അലക്സ് (പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡന്റ്),  സുധി കല്ലിങ്ങൽ ( ജനറൽ കൗൺസിൽ മെമ്പർ) എന്നിവർ സന്ദേശങ്ങൾ നൽകും.
മേഖലയിലെ വിവിധ സെന്ററുകൾക്കു നേതൃത്വം നൽകുന്നവരും സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളും പങ്കെടുക്കും. സംഗീത വിരുന്നിന് ആൽപ്പാറ ഐപിസി ഹെബ്രോൺ വോയ്സ് നേതൃത്വം കൊടുക്കും.
 കെ പി ജോസ് പ്രസിഡണ്ട്, പാസ്റ്റർ സുധീഷ് കെ.വി., പാസ്റ്റർ സാം ഈശോ -വൈസ് പ്രസിഡണ്ടുമാർ പാസ്റ്റർ അനിൽ കുര്യൻ- സെക്രട്ടറി ഡോ. സാജൻ സി ജേക്കബ്- ജോയിൻറ് സെക്രട്ടറി,  എ. സി. തിമോത്തി- ട്രഷറർ, പാസ്റ്റർ സ്റ്റീഫൻ ഫ്രാൻസിസ്- തലാന്തു കൺവീനർ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here