ചേലക്കരയിൽ ഉപവാസ പ്രാർഥന
ചേലക്കര: ചർച്ച് ഓഫ് ഗോഡ് ചേലക്കര സഭയുടെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 11ന് ആരംഭിച്ചു. പാസ്റ്റർ റെജി ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു. ഡിസംബർ 1ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ. ജോമോൻ ജോസഫിനു സ്വീകരണം നല്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വി.ഡി ജോസഫ് അധ്യക്ഷത വഹിക്കും.