തൃശൂരിൽ ഏകദിന യുവജന സമ്മേളനം ജൂൺ 22 ന് 

തൃശൂരിൽ ഏകദിന യുവജന സമ്മേളനം ജൂൺ 22 ന് 

തൃശൂർ: ഗ്ലോറിയ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 22 ന്  AWAKE 2024 എന്ന പേരിൽ ഏകദിന യുവജന സമ്മേളനം  രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ മിഷൻ ക്വാർട്ടേഴ്സ‌ിലെ ഫുൾ ഗോസ്‌പൽ ചർച്ച് വർഷിപ് സെൻ്ററിൽ നടക്കും.

ചെയർമാൻ പാസ്റ്റർ എ.സി.ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെയിംസ് വർഗീസ് ഐഎഎസ്, എം. വി. സെബാസ്റ്റ്യൻ, പി. കെ.സതീഷ് (അസിസ്റ്റൻ്റ് എക്സ്ക്സൈസ് ), ഡോ. ജെയിംസ് സക്കറിയ എന്നിവർ ക്ലാസുകൾ നയിക്കും.

പാസ്റ്റർ സി.വി.ലാസർ, പാസ്റ്റർ ബെൻ റോജർ, ടോണി ഡി. ചെവൂക്കാരൻ, ജേക്കബ് പി. പി തുടങ്ങിയവർ നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്.