തലവടി- ആനപ്രമ്പാൽ ഐപിസി പവർലാൻഡ് സഭാഹാൾ സമർപ്പണം നടന്നു

0
148

തലവടി : തലവടി- ആനപ്രമ്പാൽ ഐപിസി പവർലാൻഡ് സഭാഹാളിന്റെ പുതുക്കിയ ആലയ സമർപ്പണം ജനുവരി 15ന് നടന്നു. പാസ്റ്റർ ബാബു തലവടിയുടെ അധ്യക്ഷതയിൽ പാസ്റ്റർ കെ സി ജോൺ പ്രാർത്ഥിച്ച് സമർപ്പിച്ചു. പാസ്റ്റർമാരായ ചാക്കോ ജോൺ, സി. എം. എബ്രഹാം, ജോൺ കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു.

അപ്പർ കുട്ടനാട് തലവടി- ആനപ്രമ്പാൽ ക്ഷേത്രത്തിന് സമീപം മമ്മൂട്ടിൽ ഭവനത്തിൽ 2000- ൽ ആരംഭിച്ച ഐക്യ ക്രിസ്തീയ കൂട്ടായ്മയ നിമിത്തം 21പേരെ പാസ്റ്റർ ബാബു തലവടി സ്നാനപ്പെടുത്തി. സ്നാനപെട്ടവരുമായി 2002 മെയ്‌ മാസം 20നു പാസ്റ്റർ ബാബു തലവടി ആരംഭിച്ച സഭയിൽ ഇന്ന് 49 കുടുംബങ്ങളായി. പാസ്റ്റർമാരായ തോമസ്കുട്ടി ചാല്ലുംങ്കൽ, കെ. ജി. ചാക്കോ എന്നിവർ സഹശുശ്രൂഷകരാണ്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

മനസ്സിനൊത്ത മംഗളവേളകൾക്ക് ചാരുതയേകാൻ 

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here