സമഗ്രമായ മാറ്റത്തിനു തയ്യാറാകണമെന്ന ആഹ്വാനവുമായി പെന്തെക്കോസ്തു ദൈവശാസ്ത്ര സെമിനാർ

സമഗ്രമായ മാറ്റത്തിനു തയ്യാറാകണമെന്ന ആഹ്വാനവുമായി പെന്തെക്കോസ്തു ദൈവശാസ്ത്ര സെമിനാർ

വാർത്ത: മോൻസി മാമൻ, തിരുവനന്തപുരം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ പെന്തെക്കോസ്ത് ദൈവശാസ്ത്ര സെമിനാർ  നവംബർ 26 ചൊവ്വാഴ്ച  മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ നടന്നു. പെന്തെക്കോസ്തിന്റെ സ്വാധീനവും ചരിത്രപരവും സാംസ്കാരികവുമായ ഇടപെടലുകളെ കുറിച്ചും പെന്തെകൊസ്തു നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിശദമായ ചർച്ചകൾക്കാണ് സിയോൺ കുന്ന് സാക്ഷ്യം വഹിച്ചത്.

കേരളത്തിലെ വിവിധ സെമിനാരികളിൽ നിന്നും സഭകളിൽ നിന്നുമായി മുന്നൂറിലധികം പേര് പങ്കെടുത്ത സെമിനാർ കേരള പെന്തെകൊസ്തു ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുവാൻ കഴിയുന്ന സെമിനാറുകളിൽ ഒന്നായിരുന്നു. ഇന്നിന്റെ കാലത്തു പെന്തെകൊസ്തു നേരിടുന്ന വെല്ലുവിളികളെ കൃത്യമായി അവലോകനം ചെയ്തു  ചർച്ചകൾ നടന്നു. 

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ.വൈ. റെജി  ഉത്ഘാടനം ചെയ്ത് സംസാരിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു   ആശംസകൾ അറിയിച്ചു. 

'പെന്തകോസ്ത് ദൈവശാസ്ത്രം: ചരിത്രപരവും സാംസ്കാരികവും വ്യാഖ്യാനപരവുമായ വ്യതിരക്തയത ' എന്ന വിഷയത്തെ അധികരിച്ച് ഡോ. ബെന്നറ്റ് ആരൻ ലോറൻസ് നടത്തിയ പ്രബന്ധത്തിനു ഡോ. ഇടിച്ചെറിയ നൈനാൻ പ്രതികരണം നടത്തി. 

'പെന്തകോസ്തലിസവും അനുഭവാധിഷ്‌ഠിത ദൈവശാസ്ത്രവും: തദ്ദേശീയ പ്രതികരണങ്ങളും സമ്മിശ്ര സംസ്കാര സമന്വയവും' എന്ന വിഷയത്തെ അധികരിച്ച് ഡോ. ബോബി എസ് മാത്യുവിന്റെ പ്രബന്ധത്തിനു ഡോ. രാജീവൻ എം തോമസ് പ്രതികരണം നടത്തി. 

സമകാലീന ദൈവശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പാനൽ ചർച്ചയിൽ ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ. ഇടിച്ചെറിയ നൈനാൻ, ഡോ. സി .ടി ലൂയിസ് കുട്ടി, ഡോ.ബെന്നറ്റ് ആരൻ ലോറൻസ്, ഡോ. രാജീവൻ എം തോമസ്, ഡോ.ബോബി എസ് മാത്യൂ , ഡോ.സജി കുമാർ കെ.പി, ഡോ. ജെയ്സൺ തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

ഡോ. ജെസ്സി ജെയ്സൺ പ്രബന്ധവതാരണത്തിൽ മോഡറേറ്റർ ആയിരുന്നു. 

എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ജെയ്സൺ തോമസ്, മൗണ്ട് സയോൺ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ റവ. നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി. സെമിനാരി ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു.

Advertisement