മോൻസി മാമ്മൻ തിരുവനന്തപുരം
തിരുവല്ല: പ്രളയത്തിൽ ബുദ്ധിമുട്ടുന്ന മലപ്പുറം, വയനാട്, കുട്ടനാട് മേഖലകളിലെ ജനങ്ങൾക്ക് ദുരിതാശ്വാസം എത്തിക്കാനായി കളക്ഷൻ സെൻ്റർ തിരുവല്ലാ, കിഴക്കൻ മുത്തൂർ തിമഥി ഓഫീസിൽ തുറന്നിരിക്കുന്നു. രാവിലെ 10 മുതൽ 5 വരെ ഇവിടെ സഹായങ്ങൾ എത്തിക്കാവുന്നതാണ്. പ്രളയ ബാധിത വീടുകളിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ ഈ സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തുക.
ആവശ്യമുള്ള സാധനങ്ങൾ :
പലചരക്ക്
നൈറ്റി
പുതപ്പ്
കുട്ടികളുടെ ഉടുപ്പുകൾ
അടിവസ്ത്രങ്ങൾ
സാനിറ്ററി നാപ്കിൻ
അവശ്യ മരുന്നുകൾ
ബിസ്കറ്റ്
റസ്ക്
മെഴുകുതിരി
പാൽപ്പൊടി
ബേബി ഫുഡ്
ബെഡ്
തലയണ
പായ
വസ്ത്രങ്ങൾ പുതിയത് മാത്രം നൽകുക.
പണമായി നൽകാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെയും പണം ചിലവഴിക്കുന്നതിന്റെയും വിശദാംശങ്ങൾ നല്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:9847820405, 9656217909
Advertisement